ബോക്സിങില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം; വികാസ് ക്വാര്‍ട്ടറില്‍

Published : Aug 10, 2016, 02:02 AM ISTUpdated : Oct 05, 2018, 12:22 AM IST
ബോക്സിങില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം; വികാസ് ക്വാര്‍ട്ടറില്‍

Synopsis

റിയോയിലെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായി. പുരുഷന്‍മാരുടെ 75 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ  വികാസ് കൃഷ്ണന്‍ ആധികാരിക ജയത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ ചാള്‍സ് ആല്‍ബര്‍ട്ട് കോണ്‍വെല്ലിനെയാണ് വികാസ് തോല്‍പിച്ചത്. ആദ്യ റൗണ്ടില്‍ ‍മൂന്ന് ജഡ്ജിമാരും വികാസിന് 10 വീതം പോയിന്‍റ് നല്‍കിയപ്പോള്‍ എതിരാളിക്ക് ആകെ കിട്ടിയിത് 27 പോയിന്റുകള്‍. 29:28 എന്ന് സ്കോറോടെ രണ്ടാം റൗണ്ടും വികാസിനൊപ്പം. മൂന്നാം റൗണ്ടില്‍ അമേരിക്കന്‍ താരം അടവൊന്നു മാറ്റിയെങ്കിലും ഫലമുണ്ടായില്ല. 

ശനിയാഴ്ച നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തില്‍ തുര്‍ക്കിയുടെ ഓന്‍ഡെര്‍ ശിപാലാണ് വികാസിന്റെ എതിരാളി. അമ്പെയ്ത്തില്‍ പുരുഷ വിഭാഗത്തില്‍ അതാനു ദാസ് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം റൗണ്ടില്‍ 6:4നാണ് അതാനു ജയിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ കൊറിയയുടെ ലീ സിയൂംഗ് യുന്‍ ആണ് അതാനുവിന്‍റെ എതിരാളി. വനിതാ ഷൂട്ടിംഗ് 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിധുവിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യത റൗണ്ടില്‍ ഹീന മുപ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുഴച്ചിലില്‍  ഇന്ത്യയുടെ  ദത്തു ബാബന്‍  ബൊക്കാനല്‍ സെമിയിലെത്താതെ പുറത്തായി.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍