ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയ ശോഭാ ഡേയ്ക്ക് മരണ മാസ് മറുപടിയുമായി വീരു

Published : Aug 18, 2016, 07:16 PM ISTUpdated : Oct 04, 2018, 11:57 PM IST
ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയ ശോഭാ ഡേയ്ക്ക് മരണ മാസ് മറുപടിയുമായി വീരു

Synopsis

ദില്ലി: റിയോയില്‍ ഗുസ്തിയില്‍ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായ സാക്ഷി മാലിക്കിനെ പ്രശംസിച്ച് നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചത്. അതില്‍ ഒരു പക്ഷേ ഏറ്റവും ശ്രദ്ധേയമായ ട്വീറ്റ് ഇന്ത്യന്‍  ക്രിക്കറ്റ് ടീം മുന്‍  താരം വിരേന്ദര്‍ സെവാഗിന്‍റേതാണ്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലാതിരുന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് സാക്ഷിയുടെ നേട്ടമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

ഒളിംപിക്‌സില്‍  ഇന്ത്യ പ്രതിസന്ധിയിലായപ്പോള്‍ ഒരു പെണ്‍കുട്ടിയാണ് രാജ്യത്തിന്റെ അഭിമാനമായതെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നിരവധി പേരാണ് സെവാഗിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. മറ്റൊരു ട്വീറ്റില്‍ റിയോയിലെ ഇന്ത്യന്‍ താരങ്ങളെ കളിയാക്കിയ ശോഭാ ഡേയ്ക്കുള്ള മറുപടിയും ഉണ്ടായിരുന്നു.

സാക്ഷിയുടെ മെഡല്‍ നേട്ടം കണ്ടല്ലോ, ശോഭ ഡേയൊക്കെ ഇപ്പോഴും ഉണ്ടല്ലോ അല്ലേ എന്നായിരുന്നു വീരുവിന്റെ ചോദ്യം. സെല്‍ഫി എടുത്ത് തിളങ്ങാനാണ് റിയോയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോകുന്നതെന്ന ശോഭയുടെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍