ഗുസ്തിയിലും അടിതെറ്റി; സാക്ഷിയും വിനേഷും പുറത്ത്

Published : Aug 17, 2016, 04:15 PM ISTUpdated : Oct 04, 2018, 07:56 PM IST
ഗുസ്തിയിലും അടിതെറ്റി; സാക്ഷിയും വിനേഷും പുറത്ത്

Synopsis

റിയോ ഡി ജനീറോ: മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തിയിലും ഇന്ത്യയ്ക്ക് തിരിച്ചടി. വനിതകളുടെ ഗുസ്തിയില്‍ സാക്ഷി മാലിക്കും വിനേഷ ഫോഗട്ടും ക്വാര്‍ട്ടറില്‍ പുറത്തായി. 58 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വീഡന്റെ മില്‍ന ജൊഹാന മാറ്റ്‌സണെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ സാക്ഷിക്ക് ക്വാര്‍ട്ടറില്‍ റഷ്യയുടെ വലേറിയ കൊബ്ലോവയുടെ മുന്നില്‍ അടിതെറ്റി. 9-2നായിരുന്നു കൊബ്ലോവയുടെ വിജയം.

ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും കൊബ്ലോവ ഫൈനലിലേക്ക് യോഗ്യത നേടുകയാണെങ്കില്‍ റെപ്പാഷെ വഴി സാക്ഷിക്ക് വെങ്കല മെഡലിനായി മത്സരിക്കാനാവും.48 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ റുമാനിയയുടെ അലീന എമിലയെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയ വിനേഷ ഫോഗട്ടും തോറ്റത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയായി. ചൈനീസ് എതിരാളിക്ക് മുമ്പിലാണ് വിനേഷയ്ക്ക് അടിതെറ്റിയത്. ചൈനയുടെ സുന്‍ യുനാനിനെതിരെ ആദ്യപകുതിയില്‍  1-2ന് പിന്നില്‍ നില്‍ക്കെ വിനേഷ കാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍