പുലികളിക്ക് ഒരുക്കങ്ങള്‍ തകൃതിയായി

Web Desk |  
Published : Sep 03, 2016, 01:57 PM ISTUpdated : Oct 05, 2018, 12:12 AM IST
പുലികളിക്ക് ഒരുക്കങ്ങള്‍ തകൃതിയായി

Synopsis

അരമണികുലുക്കി, മെയ്യെഴുത്തും കുടവയറുമായി സ്വരാജ് റൗണ്ടില് പുലിയിറങ്ങാനുള്ള ഒരുക്കങ്ങള്‍ മടകളിലാരംഭിച്ചു. സംഘങ്ങളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ ഏഴെണ്ണമുണ്ടായിരുന്നിടത്ത് ഇക്കുറി പത്ത് സംഘങ്ങള്‍. കോര്‍പ്പറേഷന്‍ ധനസഹായം വര്‍ധിപ്പിച്ചതാണ് സംഘങ്ങള്‍ കൂടാന്‍ കാരണം. ഒരുലക്ഷത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമായാണ് ധനസഹായം ഉയര്‍ത്തിയത്.

എഴുപത്തി അയ്യായിരം രൂപ മുന്‍കൂറായി നല്‍കും. ശേഷിക്കുന്ന തുക പുലിക്കളിയ്ക്ക് ശേഷം. ഈമാസം പതിനേഴിന് ഉച്ചതിരിഞ്ഞാണ് സ്വരാജ റൗണ്ടില്‍ പുലിയിറങ്ങുക. സംഘങ്ങള്‍ കൂടുതലുള്ളതിനാല്‍ സമയക്രമം കര്‍ശനയായി പാലിക്കണമെന്ന്  നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ പറഞ്ഞു.  ഓണവരവറിയിച്ച് ദേശങ്ങളില്‍ നിന്നുള്ള കുമ്മാട്ടി സംഘങ്ങള്‍ക്കുള്ള ധനസഹായത്തിലും ഇക്കുറി വര്‍ധനയുണ്ട്. പതിനായിരത്തില് നിന്നും പതിനയ്യായിരമായി ഉയര്‍ത്തി.

PREV
click me!