
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കാണിച്ചാണ് ഉത്തരവ്.
10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.