ഊഞ്ഞാലുകള്‍ ഓർമയാകുന്നുവോ; വൈലോപ്പിള്ളിയുടെ ആ കവിത ഇങ്ങനെ...

By Web TeamFirst Published Aug 7, 2019, 3:42 PM IST
Highlights

ഇന്നത്തെ തലമുറ ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്‌കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വേണ്ടി മാത്രമാണ്. പഴയകാലത്ത് ചിങ്ങം പിറന്നാലുടന്‍ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ നാട്ടുമാവിന്റെയോ ചില്ലയില്‍ ഊഞ്ഞാൽ കെട്ടുമായിരുന്നു. 

ഓണം എത്താറായിയെന്ന് കേൾക്കുമ്പോൾ‌ നമ്മുടെ മനസിൽ ആദ്യം ഓടിവരുന്നത് ഊഞ്ഞാലാകും. ഇന്ന് പഴയ തലമുറ പറഞ്ഞുകൊടുക്കുന്ന ഓണക്കാലകഥകളിലൂടെയാണ് കൂടുതല്‍ കുട്ടികളും ഊഞ്ഞാലിനെ അറിയുന്നത്. പണ്ട് ഓണം പടിവാതില്‍ക്കലെത്തിയാലുടന്‍ വീടുകളില്‍ ഊഞ്ഞാലിടും കുട്ടികള്‍ക്ക് മത്സരിച്ച് ആടാനും പാടാനുമായി.

 ഇന്നത്തെ തലമുറ ഊഞ്ഞാലാടുന്നത് കോളേജുകളിലും സ്‌കൂളുകളിലും തട്ടിക്കൂട്ടുന്ന ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വേണ്ടി മാത്രമാണ്. പഴയകാലത്ത് ചിങ്ങം പിറന്നാലുടന്‍ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ നാട്ടുമാവിന്റെയോ ചില്ലയില്‍ ഊഞ്ഞാൽ കെട്ടുമായിരുന്നു. ഓണപ്പാട്ടുകള്‍ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മയാണ്. 

മുമ്പ് ഊഞ്ഞാലിടാന്‍ കയറിന് പുറമെ ഒരിക്കലും പൊട്ടാത്ത പലതരം വടങ്ങളും ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില വീടുകളില്‍ മാത്രമാണ് ഓണത്തിന് ഊഞ്ഞാലുകള്‍ കാണാന്‍ കഴിയുക. പറമ്പില്‍ നിന്ന് മരങ്ങള്‍ വെട്ടി മാറ്റി മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളുയര്‍ന്നപ്പോള്‍ വീട്ടുമുറ്റത്തുനിന്ന് ഊഞ്ഞാലും പടിയിറങ്ങി.

നഗരത്തിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെപ്പോഴും ആടാന്‍ പ്ലാസ്റ്റിക് ചരടില്‍ കൂട്ടിയിണക്കിയ ഊഞ്ഞാലുകള്‍ ലഭ്യമാണെങ്കിലും വീട്ടുപറമ്പില്‍ ഓണക്കാലത്ത് മരച്ചില്ലയില്‍ കെട്ടിയാടുന്ന ഊഞ്ഞാലിന്റെ അനുഭവം വെറെ തന്നെയാണ്. ഊഞ്ഞാലിനെ കുറിച്ച് കവി  വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ കവിത താഴേ ചേർക്കുന്നു...

ഊഞ്ഞാല്‍- വൈലോപ്പിള്ളി ശ്രീധരമേനോൻ

എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല മാത്രകള്‍ മാത്രം

പ്രിഥ്വിയിലന്നു മനുഷ്യര്‍ നടന്ന
പദങ്ങളി പ്പൊഴധോമുഖ വാമനര്‍,
ഇത്തിരി വട്ടം മാത്രം കാണ്മവര്‍,
ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍.

എത്ര വിചിത്ര മുദാരം, മാനവ-
രൊത്തു തിമർക്കുമൊരുൽസാഹം

ഹാ കഷ്ടം! നരജീവിതം ദുരിത, മീ ശോകം മറക്കാന് സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്, ചിലര്ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
 

click me!