Asianet News MalayalamAsianet News Malayalam

ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ... കുട്ടികൾക്ക് എന്നും പ്രിയം ഈ ഓണപ്പാട്ട്...

2014ൽ പുറത്തിറങ്ങിയ ഓണം വന്നല്ലോ എന്ന ആൽബം നിങ്ങൾ മറക്കാൻ വഴിയുണ്ടാകില്ല. ദയ ബിജിബാൽ പാടിയ ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ...ഈ പാട്ട് അന്നും ഇന്നും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഓണത്തിന് ഏത് പാട്ട് പാടുമെന്ന് ചോദിച്ചാൽ ഓരോ കുട്ടികളുടെയും നാവിൽ വരുന്നത് ഈ ഓണപ്പാട്ടായിരിക്കും

onam vannallo oonjalittallo kids onam favourite song
Author
Trivandrum, First Published Aug 7, 2019, 1:35 PM IST

ഓണം ഏറ്റവും കൂടുതൽ ആ​ഘോഷിക്കുന്നത് കുട്ടികളാണല്ലോ. പുതുവസ്ത്രവും അത്തപ്പൂക്കളവും സദ്യയുമൊക്കെ കൊണ്ടുള്ള ഓണം കുട്ടികൾക്ക് എന്നും ആവേശവുമാണ്. ഓണത്തിന് പുതുവസ്ത്രവും ധരിച്ച് പൂക്കളമിടുമ്പോൾ കുട്ടികൾ ഓണപ്പാട്ടും പാടാറുണ്ടല്ലോ. ഓണമല്ലേ, ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചാൽ കുട്ടികൾ ഏറെ ആവേശത്തോടെ പാടുന്ന ഒരു പാട്ടുണ്ട്. ഏതാണ് ആ പാട്ടെന്ന് അറിയേണ്ടേ. 

2014ൽ പുറത്തിറങ്ങിയ ഓണം വന്നല്ലോ എന്ന ആൽബം നിങ്ങൾ മറക്കാൻ വഴിയുണ്ടാകില്ല. ദയ ബിജിബാൽ പാടിയ ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ...ഈ പാട്ട് അന്നും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഓണത്തിന് ഏത് പാട്ട് പാടുമെന്ന് ചോദിച്ചാൽ ഓരോ കുട്ടികളുടെയും നാവിൽ വരുന്നത് ഈ ഓണപ്പാട്ടായിരിക്കും...പാട്ടിന്റെ വരികൾ താഴേ ചേർക്കുന്നു...

ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ ...
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ ..
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ.. 
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ.. 
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ.. 
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ.. 
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ ..
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ ..
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ ..
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..

 

Follow Us:
Download App:
  • android
  • ios