വായില്‍ വെള്ളമൂറും പുളിയിഞ്ചി റെഡിയാക്കാം

By Web TeamFirst Published Aug 6, 2021, 2:51 PM IST
Highlights

ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന തനി നാടൻ കേരളീയ ഭക്ഷണപദാർത്ഥമായ പുളിയിഞ്ചിക്ക് ഇഞ്ചുംപുളി എന്നും പേരുണ്ട് 
 

ഓണസദ്യയിലെ സൈഡ് കറികളിൽ മുൻ പന്തിയിലുള്ള താരമാണ്  ഇഞ്ചി കൊണ്ടുണ്ടാക്കുന്ന പുളിയിഞ്ചി.100 കറികൾക്കു തുല്യമാണ് ഇഞ്ചി കൊണ്ടുള്ള ഒരു വിഭവം എന്നാണ് പറയാറുള്ളത്. ഇഞ്ചിയിലുള്ള ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ എ, സി,. ഇ, ബി മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്. ഇഞ്ചികൊണ്ട് തയ്യാറാക്കുന്ന തനി നാടൻ കേരളീയ ഭക്ഷണപദാർത്ഥമായ പുളിയിഞ്ചിക്ക്  ഇഞ്ചുംപുളി എന്നും പേരുണ്ട് 

ചേരുവകള്‍

ഇഞ്ചി- 100 ഗ്രാം

പച്ചമുളക്- അഞ്ച്

വാളന്‍പുളി- 250 ഗ്രാം

മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍

കായപ്പൊടി- ഒരു നുള്ള്


ശര്‍ക്കര – ഒരു കഷണം

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കറിവേപ്പില- ഒരു തണ്ട്

കടുക് -കാല്‍ ടീസ്പൂണ്‍

ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേര്‍ക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയില്‍ ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്പോള്‍ വാങ്ങി വെക്കുക. കറിവേപ്പിലയും കടുകും താളിച്ച് ചേര്‍ത്ത് ഉലുവപ്പൊടി വിതറുക.


 

click me!