ഓണത്തിന് തയ്യാറാക്കാം കാരറ്റും സേമിയയും കൊണ്ടൊരു പായസം

By Web TeamFirst Published Aug 17, 2021, 4:47 PM IST
Highlights

സേമിയ പായസം വെറുതെ വയ്ക്കാതെ കാരറ്റും സേമിയയും കൂടി ചേർത്തിട്ടുള്ള ഒരു വെറൈറ്റിയും ടേസ്റ്റിയുമായ പായയം തയ്യാറാക്കിയാലോ... 

സാധാരണ നമ്മൾ ഏറ്റവും കൂടുതൽ വയ്ക്കുന്നത് സേമിയ പായസം ആയിരിക്കും. വളരെ ചുരുക്കം പേർ മാത്രമാണ് ക്യാരറ്റ് പായസം ഒക്കെ തയ്യാറാക്കാറുള്ളത്. സേമിയ പായസം വെറുതെ വയ്ക്കാതെ കാരറ്റും സേമിയയും കൂടി ചേർത്തിട്ടുള്ള ഒരു വെറൈറ്റിയും ടേസ്റ്റിയുമായ പായസം തയ്യാറാക്കിയാലോ... 

വേണ്ട ചേരുവകൾ...

സേമിയ                           1/2 കപ്പ്‌
ഗ്രേറ്റ് ചെയ്ത കാരറ്റ്         1 കപ്പ്‌
പാൽ                               1.5 ലിറ്റർ
പഞ്ചസാര                        3/4 കപ്പ്‌
കണ്ടൻസ്ഡ് മിൽക്ക്     3 ടേബിൾ സ്പൂൺ
നെയ്യ്                               6 ടീസ്പൂൺ
കശുവണ്ടി പരിപ്പ്          2 ടേബിൾ സ്പൂൺ
ഉണക്ക മുന്തിരി            2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം... 

ആദ്യം സേമിയ കുറച്ചു നെയ്യിൽ വറുത്തെടുത്തു വേവിച്ചു വയ്ക്കുക. ഒരു ടീസ്പൂൺ നെയ്യിട്ടു ഗ്രേറ്റ്‌ ചെയ്തു വച്ച കാരറ്റ് ചൂടാക്കി എടുക്കുക. അതിലേക്കു വേവിച്ചു വച്ച സേമിയയും പാലും ഒഴിച്ച്  നന്നായി വേവിച്ചു കുറുക്കുക. അതിലേക്കു പഞ്ചസാര ചേർത്ത് ഇളക്കി നന്നായി വേവിച്ചെടുക്കുക. കുറുകി വരുമ്പോൾ കുറച്ചു കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ച് ഇളക്കി യോജിപ്പിച്ചാൽ പായസം റെഡി. അതിലേക്ക് നെയ്യിൽ കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും വറുത്തിടുക. നല്ല അടിപൊളി കാരറ്റ് സേമിയ പായസം തയ്യാർ...

തയ്യാറാക്കിയത്:
പ്രഭ, ദുബായ് 

ഓണത്തിന് രുചികരമായ നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കിയാലോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!