ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവിന് വിജയത്തുടക്കം

By Gopalakrishnan CFirst Published Mar 11, 2020, 7:53 PM IST
Highlights

ഒളിംപിക്സ് ബര്‍ത്ത് ഏതാണ്ടുറപ്പിച്ച സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ രണ്ട് ദശകത്തെ കിരീട വരള്‍ച്ചക്ക് വിരാമമിടാനായാണ് ഇറങ്ങുന്നത്. 2001ല്‍ സിന്ധുവിന്റെ പരിശീലകന്‍ കൂടിയായ പി ഗോപിചന്ദാണ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ അവസാന ഇന്ത്യന്‍ താരം.

ലണ്ടന്‍:  ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വിജയത്തുടക്കം. അമേരിക്കന്‍ താരം സാംഗ് ബെയ്‌വനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍  21-14, 21-17.

ബെയ്‌വനെതിരെ പത്തു തവണ ഏറ്റുമുട്ടിയതില്‍ സിന്ധുവിന്റെ ആറാം ജയമാണിത്. രണ്ടാം റൗണ്ടില്‍ കൊറിയയുടെ സുംഗ് ജി ഹ്യൂന്‍ ആണ് സിന്ധുവിന്റെ എതിരാളി. കൊറിയന്‍ താരത്തെ കീഴടക്കിയാല്‍ സിന്ധുവിന് ക്വാര്‍ട്ടറിലെത്താം. ഒളിംപിക്സ് ബര്‍ത്ത് ഏതാണ്ടുറപ്പിച്ച സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ രണ്ട് ദശകത്തെ കിരീട വരള്‍ച്ചക്ക് വിരാമമിടാനായാണ് ഇറങ്ങുന്നത്. 2001ല്‍ സിന്ധുവിന്റെ പരിശീലകന്‍ കൂടിയായ പി ഗോപിചന്ദാണ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ അവസാന ഇന്ത്യന്‍ താരം.

അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം ചൈനീസ് താരങ്ങളായ സീ വി സെംഗ്-യാ യോംഗ് ഹുവാംഗ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റ് പുറത്തായി. സ്കോര്‍ 13-21 21-11, 17-21.

click me!