ആശിഷ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് കാര്‍ഡിഫ് വേദിയാകും; ടൂര്‍ണമെന്റിന് ശനിയാഴ്ച്ച തുടക്കം

Published : Mar 05, 2026, 02:45 PM IST
Volleyball

Synopsis

കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിക്കുന്ന 'ആശിഷ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി' ഓള്‍ യൂറോപ്യന്‍ മലയാളീസ് വോളിബോള്‍ ടൂര്‍ണമെന്റ് 2026 മാര്‍ച്ച് 7-ന് കാര്‍ഡിഫില്‍ നടക്കും. 

കാര്‍ഡിഫ്: അകാലത്തില്‍ നമ്മെ വിട്ടുപോയ കാര്‍ഡിഫ് മലയാളികളുടെ പ്രിയങ്കരനായ ആശിഷിന്റെ ഓര്‍മയ്ക്കായി 'ആശിഷ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി' ഓള്‍ യൂറോപ്യന്‍ മലയാളീസ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കാര്‍ഡിഫ് ഡ്രാഗന്‍സ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ച് 7ശനി, 2026ന് അരങ്ങേറും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ കാര്‍ഡിഫ്, സ്‌പോര്‍ട് വെയ്ല്‍സ് സെന്റര്‍, സോഫിയ ഗാര്‍ഡന്‍സിലാണ് മത്സരം. കാര്‍ഡിഫ് നഗരത്തിന്റെ മേയര്‍ അഡ്രിയന്‍ റോബ്‌സണ്‍, കൗണ്‍സിലര്‍ ജെയ്ന്‍ കോവാന്‍, വോളിബോള്‍ വെയില്‍സ് ചെയര്‍മാന്‍ കാള്‍ ഹാര്‍വുഡ് തുടങ്ങിയവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഡിപ്പാര്‍ട്‌മെന്റുകളിലെയും സര്‍വകലാശാലകളിലെയും കഴിവുറ്റ താരങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കും. യൂറോപ്യന്‍ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കമായി ടൂര്‍ണമെന്റ് മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വോളിബോള്‍ ആരാധകര്‍ക്ക് സൗജന്യ പ്രവേശനമാണ്. ആശിഷ് മെമ്മോറിയലിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ ഒന്നാം സമ്മാനമായി

വിജയികള്‍ക്ക് ട്രോഫികളോടൊപ്പം ക്യാഷ് അവാര്‍ഡും സമ്മാനിക്കും. മികച്ച കളിക്കാര്‍ക്കായി പ്രത്യേക ട്രോഫികളും ഒരുക്കിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റ് കായിക ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാകുമെന്ന് മുഖ്യ സംഘാടകരായ ജോസ് കാവുങ്കല്‍, ഡോ. മൈക്കള്‍ ജോസ് എന്നിവര്‍ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്