ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യഷിപ്പിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് 5 മെഡലുകള്‍

By Web TeamFirst Published Apr 22, 2019, 12:28 PM IST
Highlights

മെഡൽ പ്രതീക്ഷയായിരുന്ന ലോക ജൂനിയർ ചാമ്പ്യൻ ഹിമദാസ് പരുക്കേറ്റ് പിൻമാറിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ദോഹ: ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യഷിപ്പിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് 5 മെഡലുകള്‍. വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയും, സ്റ്റീപ്പിൾചെയ്സിൽ അവിനാശ് സാബ്ലേയുമാണ് വെള്ളിമെഡൽ നേടിയത്. വനിതകളുടെ 400 മീറ്ററിൽ എം.ആർ.പൂവമ്മയും അയ്യായിരം മീറ്ററിൽ പറുൾ ചൗധരിയും 10000 മീറ്ററില്‍ ഗവിത് മുരളിയും വെങ്കലം നേടി.

മെഡൽ പ്രതീക്ഷയായിരുന്ന ലോക ജൂനിയർ ചാമ്പ്യൻ ഹിമദാസ് പരുക്കേറ്റ് പിൻമാറിയത് ഇന്ത്യക്ക് തിരിച്ചടിയായി. വനിതകളുടെ 100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തി ദ്യുതി ചന്ദ് സെമിഫൈനലിൽ കടന്നു.
 
പുരുഷൻമാരുടെ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും ആരോക്യ രാജീവും യോഗ്യത നേടി.  400 മീറ്റർ ഹർഡിൽസിൽ എം പി ജാബിറും വനിതകളിൽ സരിതാബെനും, എം അർപിതയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

click me!