Latest Videos

മരുന്നടിയിൽ ബഹ്‌റൈൻ താരങ്ങൾ പിടിയിലായത് ഗുണമായി, മലയാളി താരങ്ങൾക്ക് സ്വപ്ന നേട്ടം, 'വൻ തുക സമ്മാനം സമ്മാനം'

By Web TeamFirst Published Oct 4, 2023, 6:53 PM IST
Highlights

സ്വര്‍ണ ജേതാവിനുള്ള തുകയാണ് ഇപ്പോള്‍ അനസിന് അനുവദിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തിരുവനന്തപുരം: 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ മലയാളി താരങ്ങളുടെ മെഡല്‍ നേട്ടങ്ങളില്‍ മാറ്റം വന്നതോടെ പാരിതോഷികം അധികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഹമ്മദ് അനസ്, ആര്‍ അനു എന്നിവര്‍ക്കാണ് പാരിതോഷികം അധികം നല്‍കാന്‍ തീരുമാനിച്ചത്. മുഹമ്മദ് അനസിന് അധികമായി അഞ്ചു ലക്ഷം രൂപയും വെങ്കല മെഡല്‍ നേട്ടത്തിലേക്കെത്തിയ ആര്‍ അനുവിന് 10 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇരുവരും മത്സരിച്ച ഇനങ്ങളില്‍ മെഡല്‍ നേടിയ താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ അയോഗ്യരായതോടെയാണ്, തൊട്ടടുത്ത സ്ഥാനത്തായിരുന്ന അനസും അനുവും മെഡല്‍ നേട്ടത്തില്‍ ഉയര്‍ന്നത്.

2018 ഏഷ്യന്‍ ഗെയിംസില്‍ 4400 മീറ്റര്‍ മിക്സഡ് റിലേയില്‍ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു അനസ്. ഗെയിംസില്‍ വെള്ളി നേടിയ മലയാളി താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അന്ന് പാരിതോഷികം നല്‍കിയത്. റിലേയില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ ടീമംഗം ഉത്തോജക ഉപയോഗിച്ചതായി തെളിഞ്ഞതോടെ അവരെ അയോഗ്യരാക്കി. ഇതോടെ അനസ് അടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ നേട്ടം സ്വര്‍ണമാവുകയും ചെയ്തു. സ്വര്‍ണ ജേതാക്കള്‍ക്ക് 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സ്വര്‍ണ ജേതാവിനുള്ള തുകയാണ് ഇപ്പോള്‍ അനസിന് അനുവദിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാമതായാണ് അനു ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ സ്വര്‍ണം നേടിയ ബഹ്റൈന്‍ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അര്‍ഹയാവുകയായിരുന്നു. വെങ്കല ജേതാക്കള്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് അനുവിന് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കേരള പര്യടനത്തിന് കെ സുധാകരൻ; സർക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാനത്തെമ്പാടും പരിപാടികൾ 


 

click me!