ജോലി വാഗ്ദാനം കടലാസിലൊതുങ്ങി; ഏഷ്യന്‍ ഗെയിംസ് ജേതാവ് വി.കെ. വിസ്‌മയ കേരളം വിടുന്നു

By Web TeamFirst Published May 29, 2021, 10:22 AM IST
Highlights

ജക്കാർത്ത ഏഷ്യാഡിൽ സ്വർണം നേടിയതിന് പിന്നാലെയാണ് വി.കെ. വിസ്മയ ഉൾപ്പടെയുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. 

പട്യാല: സർക്കാർ വാഗ്ദാനം ചെയ്ത ജോലി കിട്ടാതായതോടെ ഒരു താരം കൂടി കേരളം വിടുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വി.കെ. വിസ്‌മയയാണ് കേരളം വിടാനൊരുങ്ങുന്നത്. ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി സ്വീകരിക്കുമെന്ന് വിസ്മയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജക്കാർത്ത ഏഷ്യാഡിൽ സ്വർണം നേടിയതിന് പിന്നാലെയാണ് വി.കെ. വിസ്മയ ഉൾപ്പടെയുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. കൊല്ലം മൂന്നായിട്ടും ജോലി ഇപ്പോഴും കടലാസുകളിൽ കുടുങ്ങിക്കിടക്കുന്നു. ടോക്യോ ഒളിംപിക്‌സിനായി പട്യാലയിലെ ദേശീയ ക്യാമ്പിൽ പരിശീലനത്തിലാണ് ഇപ്പോള്‍ വിസ്‌മയ. കേരളം കൈവിട്ട വിസ്‌മയക്ക് സ്‌പോർട്സ് ക്വാർട്ടയിൽ ജോലി ഉത്തരവ് നൽകിയിരിക്കുകയാണിപ്പോൾ ബാങ്ക് ഓഫ് ഇന്ത്യ. പതിനഞ്ച് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം.

വിസ്‌മയ‌ക്കൊപ്പം ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മുഹമ്മദ് അനസ്, വി.നീന, പി.യു. ചിത്ര എന്നിവർക്ക് വാഗ്ദാനം ചെയ്ത ജോലിയും ഇപ്പോഴും കടലാസിൽത്തന്നെ. ഏഷ്യാഡിൽ ഒപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനങ്ങിലെ താരങ്ങളെല്ലാം ഉയ‍‍ർന്ന ജോലിയിൽ പ്രവേശിച്ചിട്ട് നാളുകളേറെയായെങ്കിലും മലയാളി താരങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്. 

കണ്ണൂര്‍ സ്വദേശിയായ വി.കെ. വിസ്മയ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെത്തിയതോടെയാണ് കായിക രംഗത്തെ കുതിപ്പ് തുടങ്ങിയത്. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ വനിത ടീമിലംഗമായി. 2019ല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്റര്‍ റിലേയിലും 4x400 മീറ്റര്‍ മിക്‌സഡ് റിലേയിലും വെള്ളി കരസ്ഥമാക്കി. ഇതേവര്‍ഷം ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍റെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ഹീറ്റ്‌സില്‍ 3:16:14 സമയം കുറിച്ചാണ് ടോക്യോക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

ടോക്യോ ഒളിംപിക്‌സ്: സൈനയും ശ്രീകാന്തും പങ്കെടുക്കില്ലെന്ന് ഉറപ്പായി

സിറ്റിയോ ചെല്‍സിയോ; യൂറോപ്യൻ ക്ലബ് രാജാക്കന്‍മാരെ ഇന്നറിയാം

'ഞാനൊരു വിഡ്ഢിയല്ല'; പാക് ടീമിന്റെ പരിശീലകനാവുന്നതിനെക്കുറിച്ച് അക്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!