ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും ജോകോവിച്ച് വീര്യം; ഫെഡററെ വീഴ്‌ത്തി ഫൈനലില്‍

By Web TeamFirst Published Jan 30, 2020, 4:58 PM IST
Highlights

മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോകോവിച്ച് കലാശപ്പോരിന് യോഗ്യത നേടിയത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ നോവാക് ജോകോവിച്ച് ഫൈനലില്‍. മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോകോവിച്ച് കലാശപ്പോരിന് യോഗ്യത നേടിയത്. സ്‌കോര്‍: 7-6, 6-4, 6-3. എട്ടാം തവണയാണ് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്.  

🇷🇸 U-N-S-T-O-P-P-A-B-L-E 🇷🇸 def. Roger Federer for the 27th time 7-6(1) 6-4 6-3 to earn the chance to play for his 8️⃣th title 🏆 pic.twitter.com/Hy7lu8AIHo

— #AusOpen (@AustralianOpen)

ഫെഡററും ജോകോവിച്ചും തമ്മിലുള്ള 50ആം മത്സരമായിരുന്നു ഇത്. ഇന്നത്തെ ജയത്തോടെ ജോകോവിച്ചിന്‍റെ ജയ പട്ടിക 27ലെത്തിയപ്പോള്‍ ഫെഡറര്‍ക്ക് 23 വിജയങ്ങളാണുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മേല്‍ക്കോയ്‌മ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു ജോകോ.

It's always a pleasure, .

We hope to see you back next year 👋 | pic.twitter.com/2Q52u4rkxC

— #AusOpen (@AustralianOpen)

2007ന് ശേഷം ജോകോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍പ്പിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരത്തിലും തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുവന്ന 38കാരനായ ഫെഡറര്‍ക്ക് പരിക്ക് തിരിച്ചടിയായി. ജോകോവിച്ച് ഏഴും ഫെഡറര്‍ ആറും തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചിട്ടുണ്ട്.

click me!