Australian Open : കൊവിഡ് വാക്‌സീനെടുത്തില്ല; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്‍റെ വിസയും റദ്ദാക്കി

Published : Jan 08, 2022, 07:42 AM ISTUpdated : Jan 08, 2022, 08:08 AM IST
Australian Open : കൊവിഡ് വാക്‌സീനെടുത്തില്ല; ജോക്കോവിച്ചിന് പിന്നാലെ മറ്റൊരു താരത്തിന്‍റെ വിസയും റദ്ദാക്കി

Synopsis

ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നാണ് ചട്ടം

മെല്‍ബണ്‍: നൊവാക് ജോക്കോവിച്ചിന് (Novak Djokovic) പിന്നാലെ ചെക് റിപ്പബ്ലിക് വനിതാ താരത്തിന്‍റെയും വിസ റദ്ദാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ഓപ്പണിനായി (Australian Open 2022) എത്തിയ റെനാറ്റ വൊറാക്കോവയുടെ (Renata Voracova) വീസ ആണ് റദ്ദാക്കിയത്. കൊവിഡ് വാക്‌സീന്‍ (Covid Vaccine) എടുക്കാത്ത റെനാറ്റയും പ്രത്യേക ഇളവിനായി അപേക്ഷിച്ചിരുന്നു. ജോക്കോവിച്ചിനെ താമസിപ്പിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് റെനാറ്റ ഇപ്പോള്‍. എന്നാൽ ഇവര്‍ അപ്പീൽ നൽകുമോയെന്ന് വ്യക്തമല്ല. 

കുടുക്കിലായ ജോക്കോവിച്ച്

ഈ മാസം 17 മുതലാണ് ഓസ്ട്രേലിയൻ ഓപ്പൺ. ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നാണ് ചട്ടം. വാക്സീൻ എടുക്കാൻ പറ്റാത്ത ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്ക് ഇളവ് നൽകും. ഈ ഇളവ് തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ടായിരുന്നു വാക്സീൻ വിരുദ്ധനായ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയിലെ മെൽബണിലെത്തിയത്.

വിമാനത്താവളത്തിൽ എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഓസ്ട്രേലിയയിൽ ആർക്കും ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കി. ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം മെൽബൺ വിമാനത്താവളത്തിൽ ത‍ടഞ്ഞുവെച്ചിരുന്നു. തുടർന്ന് സൂപ്പര്‍താരത്തെ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. 

ആരാധകര്‍ക്ക് ജോക്കോയുടെ നന്ദി 

വിവാദങ്ങള്‍ക്കിടെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറ‍ഞ്ഞ് നൊവാക് ജോക്കോവിച്ച് രംഗത്തെത്തി. ലോകമെങ്ങും നിന്നും ലഭിക്കുന്ന പിന്തുണ വലിയ കാര്യമെന്ന് സെര്‍ബിയന്‍ താരം ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. വാക്‌സീന്‍ എടുക്കാത്തത് കാരണം വീസ റദ്ദാക്കിയതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ ഹോട്ടലില്‍ തങ്ങുകയാണ് ജോക്കോവിച്ച്. ജോക്കോവിച്ചിനെ നാട്ടിലേക്ക് മടക്കി അയക്കണോയെന്ന കാര്യത്തിൽ ഓസ്ട്രേലിയന്‍ കോടതി തിങ്കളാഴ്‌ച ഉത്തരവ് പറഞ്ഞേക്കും. 

Novak Djokovic: സ്വന്തം തീരുമാനത്തിന്‍റെ ഉത്തരവാദിത്തം ജോക്കോവിച്ച് നേരിടണം, പിന്തുണക്കാതെ നദാല്‍

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി