സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റൺ: പ്രതീക്ഷയോടെ സൈനയും ശ്രീകാന്തും

By Web TeamFirst Published Feb 18, 2020, 11:12 AM IST
Highlights

ഒളിംപിക്‌സ് യോഗ്യത നേടാന്‍ ശ്രമിക്കുന്ന സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ക്ക് ടൂര്‍ണമെന്‍റ് നിര്‍ണായകമാണ്

ബാഴ്‌സലോണ: സ്‌പെയിന്‍ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കം. ഒളിംപിക്‌സ് യോഗ്യത നേടാന്‍ ശ്രമിക്കുന്ന സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ക്ക് ടൂര്‍ണമെന്‍റ് നിര്‍ണായകമാണ്. സൈന ജര്‍മനിയുടെ യ്വോന്‍ ലീയെയും ശ്രീകാന്ത് ഇന്ത്യയുടെ തന്നെ ശുഭാങ്കര്‍ ഡേയെയും ആദ്യ റൗണ്ടിൽ നേരിടും.

ഈ വര്‍ഷം കളിച്ച മൂന്ന് ടൂര്‍ണമെന്‍റില്‍ ഒന്നിൽ മാത്രമാണ് സൈന ആദ്യ റൗണ്ട് കടന്നത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു സൈന നെഹ്‌വാള്‍. ശ്രീകാന്തിനാകട്ടേ ഈ വര്‍ഷം ഒരു ടൂര്‍ണമെന്‍റിലും ആദ്യ റൗണ്ട് കടക്കാനായിട്ടില്ല. ഒളിംപിക്‌സ് യോഗ്യതാപട്ടികയിൽ സൈന നിലവില്‍ ഇരുപത്തിരണ്ടാമതും ശ്രീകാന്ത് ഇരുപത്തിയാറാം സ്ഥാനത്തുമാണ്. ഏപ്രില്‍ അവസാനം ആദ്യ 16 റാങ്കിലുള്ളവര്‍ക്ക് മാത്രമാണ് ഒളിംപിക്‌സ് യോഗ്യത ലഭിക്കുക. 

പി കശ്യപ്, എച്ച് എസ് പ്രണോയി, സൗരഭ് വര്‍മ്മ എന്നീ ഇന്ത്യന്‍ താരങ്ങളും ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നുണ്ട്. ലോക ചാമ്പ്യന്‍ പി വി സിന്ധു, ബി സായ്‌പ്രണീത്, സ്വാതിക്-ചിരാഗ് സഖ്യം എന്നിവര്‍ ഏറെക്കുറെ ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 

click me!