പ്രീ ക്വാർട്ടറിലേക്ക് കുതിക്കാന്‍ സിന്ധുവും സൈനയും; ശ്രീകാന്തും ഇന്ന് കോര്‍ട്ടില്‍

Published : Aug 21, 2019, 08:34 AM IST
പ്രീ ക്വാർട്ടറിലേക്ക് കുതിക്കാന്‍ സിന്ധുവും സൈനയും; ശ്രീകാന്തും ഇന്ന് കോര്‍ട്ടില്‍

Synopsis

ആദ്യ റൗണ്ടുകളില്‍ സിന്ധുവിനും സൈനയ്ക്കും ബൈ ലഭിച്ചിരുന്നു

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പിൽ പി വി സിന്ധുവും സൈന നെഹ്‌വാളും പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്നിറങ്ങും. ഇരുവരുടെയും രണ്ടാം റൗണ്ട് മത്സരം ഇന്ന് നടക്കും. ആദ്യ റൗണ്ടുകളില്‍ സിന്ധുവിനും സൈനയ്ക്കും ബൈ ലഭിച്ചിരുന്നു. അഞ്ചാം സീഡായ സിന്ധു തയ്‍വാൻ താരമായ പായ് യുപോയെ നേരിടും. 

പുരുഷൻമാരുടെ രണ്ടാം റൗണ്ടിൽ കെ ശ്രീകാന്ത് ഇന്ന് റഷ്യൻ താരവുമായി ഏറ്റുമുട്ടും. ലിൻ ഡാനെ അട്ടിമറിച്ച് മലയാളിതാരം എച്ച് എസ് പ്രണോയിയും കൊറിയൻ താരം ലീ ഡോംഗിനെ തോൽപിച്ച് സായ് പ്രണീതും ഇന്നലെ മൂന്നാം റൗണ്ടിൽ കടന്നിരുന്നു. ഇരുവർക്കും ഇന്ന് മത്സരമില്ല.

PREV
click me!

Recommended Stories

പി ടി ഉഷയെ കാഴ്‌ചക്കാരിയാക്കി ദീപം തെളിച്ചത്‌ മുഖ്യമന്ത്രി, ചടങ്ങില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തി വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി, കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉടനെന്ന് മുഖ്യമന്ത്രി; കുട്ടികൾക്കായി ഉഷയുടെ അഭ്യർത്ഥന