ലോക ബാഡ്‌മിന്‍റണ്‍: പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍

Published : Aug 24, 2019, 03:27 PM ISTUpdated : Aug 24, 2019, 03:36 PM IST
ലോക ബാഡ്‌മിന്‍റണ്‍: പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍

Synopsis

ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ച് ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ച് ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ കടന്നെത്തിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. സ്‌കോര്‍: 21-7 21- 14.

ചൈനീസ് താരം ചെന്‍ യു ഫെയ്‌ നാലാം സീഡും സിന്ധു അഞ്ചാം സീഡുമായിരുന്നു. ഇരുവരും തമ്മില്‍ പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറാം ജയമാണ് സിന്ധു നേടിയത്. രണ്ടാം സെമിയിലെ റച്ചാനോക് ഇന്‍റാനോണ്‍- നൊസോമി ഒക്കുഹാര മത്സര വിജയിയാവും സിന്ധുവിന്‍റെ എതിരാളി. 

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം