ഫ്രഞ്ച് ഓപ്പണ്‍ കിരീടം അൽകാരസിന്, വമ്പൻ തിരിച്ചുവരവ് ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷം

Published : Jun 09, 2025, 12:53 AM ISTUpdated : Jun 09, 2025, 01:37 AM IST
Carlos Alcaraz

Synopsis

അൽകാരസിന്‍റെ അഞ്ചാ ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. അഞ്ച മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം.

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി സ്പെയിനിന്‍റെ കാർലോസ് അൽകാരസ്. ഫൈനലിലെ തകർപ്പൻ പോരാട്ടത്തിൽ ഇറ്റലിയുടെ യാനിക് സിന്നറിനെ തോൽപ്പിച്ചു. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമാണ് അൽകാരസ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. സ്കോർ: 4-6, 6-7, 6-4, 7-6, 7-6.

അൽകാരസിന്‍റെ അഞ്ചാ ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണിത്.

12 മിനിറ്റോളം നീണ്ട ഓപ്പണിങ് ഗെയിം യാനിക് സിന്നറാണ് വിജയിച്ചത്. ആദ്യ സെറ്റ് 6-4ന് വിജയിച്ച സിന്നർ അൽകാരസിനെ പ്രതിരോധത്തിലാക്കി. രണ്ടാം സെറ്റിന്‍റെ തുടക്കത്തിലും സിന്നറിനായിരുന്നു ആധിപത്യം. 3-0 എന്ന ഘട്ടത്തിൽ നിന്നും 5-5 എന്ന നിലയിലേക്ക് അൽകാരസ് പൊരുതിക്കയറി. രണ്ടാം സെറ്റ് ടൈ ബ്രേക്കറിൽ എത്തിയെങ്കിലും അതിലും സിന്നറുടെ ആധിപത്യം പ്രകടമായി.

മൂന്നാം സെറ്റിലൂടെ അൽകാരസ് തിരിച്ചുവരവ് നടത്തി. 4-6ന് അൽകാരസ് വിജയിച്ചു. നാലാം സെറ്റിന്‍റെ തുടക്കം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവിൽ 6-6 എന്ന നിലയിൽ ടൈ ബ്രേക്കിൽ എത്തിയെങ്കിലും വിട്ടുകൊടുക്കാൻ അൽകാരസ് തയ്യാറായില്ല. ടൈ ബ്രേക്കറിൽ അൽകാരസ് ജയിച്ചു. അഞ്ചാം സെറ്റിലും വീറോടെയുള്ള പോരാട്ടമായിരുന്നു. അഞ്ചാം സെറ്റിലും 6-6 എന്ന സ്കോറിൽ എത്തിയതോടെ ഫൈനലിലെ മൂന്നാം ടൈ ബ്രേക്ക്. ഈ ടൈ ബ്രേക്കിൽ 2-10ന് അൽകാരസ് ജയിച്ചതോടെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അൽകാരസ് നിലനിർത്തി.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം