Chris Walker : ഏഷ്യൻ ഗെയിംസ് സ്ക്വാഷ്; ക്രിസ് വാക്കര്‍ ഇന്ത്യന്‍ പരിശീലകന്‍

By Web TeamFirst Published Jan 24, 2022, 5:20 PM IST
Highlights

ക്രിസ് വാക്കറിനെ പരിശീലകനായി നിയമിക്കുന്നതിന് യുവജനകാര്യ-കായിക മന്ത്രാലയം അംഗീകാരം നൽകി

ദില്ലി: ലോക സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടിയ ക്രിസ് വാക്കര്‍ (Chris Walker) ഏഷ്യൻ ഗെയിംസിനുള്ള (Asian Games 2022) ഇന്ത്യൻ ടീമിനെ (Indian Squash Team) പരിശീലിപ്പിക്കും. വാക്കറെ നിയമിക്കുന്നതിന് യുവജനകാര്യ-കായിക മന്ത്രാലയം അനുമതി നൽകി. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സെലക്ഷൻ കമ്മിറ്റിയുടെയും സ്ക്വാഷ് റാക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും ശുപാർശ പ്രകാരമാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായ വാക്കറുടെ നിയമനം.

സ്ക്വാഷിലും സൈക്ലിംഗിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ക്രിസ് വാക്ക‍ര്‍ക്ക് 16 ആഴ്ചയിലേക്കാണ് നിയമനം. മാർക്ക് കെയിൻസിനൊപ്പം 1997ലെ ആദ്യ ലോക ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പ് നേടിയ വാക്കര്‍ പിന്നീട് അമേരിക്കൻ ടീമിന്‍റെ ദേശീയ പരിശീലകനായിരുന്നു. 

സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷുവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 2018ലെ ഏഷ്യൻ ഗെയിംസിൽ മൂന്നു ഇനങ്ങളിലായി ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതിനേക്കാള്‍ മികച്ച പ്രകടനം കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ടീം ഇക്കുറി ലക്ഷ്യമിടുന്നു. 

Ministry of Youth Affairs and Sports approves hiring of Chris Walker to pursue better returns in Asian Games squash

Read here: https://t.co/DBtcsUxT2Z pic.twitter.com/6PZ5y8v2BJ

— PIB India (@PIB_India)

ICC Awards 2021 : സ്‌മൃതി മന്ഥാന 2021ലെ മികച്ച വനിതാ താരം; പുരുഷന്‍മാരില്‍ ഷഹീന്‍ അഫ്രീദി

click me!