കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയില്‍ വിജയ് കുമാര്‍ യാദവിന് വെങ്കലം; ഹോക്കിയില്‍ ഇന്ത്യക്ക് സമനില

Published : Aug 01, 2022, 11:42 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയില്‍ വിജയ് കുമാര്‍ യാദവിന് വെങ്കലം; ഹോക്കിയില്‍ ഇന്ത്യക്ക് സമനില

Synopsis

ഹോക്കിയില്‍ പൂള്‍ ബിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 3-0 ലീഡ് നേടിയശേഷം ഇന്ത്യ 4-4 സമനില വഴങ്ങി. ലളിത് ഉപാധ്യായ്, മന്‍ദീപ്, അക്ഷദീപ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. കാനഡക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.  

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യക്ക് വെങ്കലം. 60 കിലോ വിഭാഗത്തില്‍ സെപ്രസിന്‍റെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ വീഴ്ത്തിയാണ് വിജയ്കുമാര്‍ യാദവ് വെങ്കലം നേടിയത്. നേരത്തെ വനിതാ വിഭാഗത്തില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ സുശീലാ ദേവി ലിക്മാബാം ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീലാ ദേവി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് തോറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജസ്‌ലീന്‍ സിങ് സെയ്നി തോറ്റു. എന്നാല്‍ ബാഡ്ന്‍റണ്‍ മിക്സ്ഡ് ടീം മത്സരത്തില്‍ സിംഗപ്പൂരിനെതിരെ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ബോക്സിംഗ് ഫ്ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്സര്‍ അമിത് പംഗാല്‍ ക്വാര്‍ട്ടറിലെത്തി മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിട്ടുണ്ട്.

അതേസമയം, ഹോക്കിയില്‍ പൂള്‍ ബിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 3-0 ലീഡ് നേടിയശേഷം ഇന്ത്യ 4-4 സമനില വഴങ്ങി. ലളിത് ഉപാധ്യായ്, മന്‍ദീപ്, അക്ഷദീപ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. കാനഡക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

നേരത്തെ ലോൺ ബൗൾസ് വനിതാ ടീം ഇനത്തിൽ ഫൈനലിലെത്തി ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ  ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത്. സ്കോര്‍ 16-13. ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലവ്‌ലി ചൗബേ നയിക്കുന്ന ഇന്ത്യയുടെ നാലംഗ ടീമില്‍ പിങ്കി, നയന്‍മോമി സൈക്കിയ, രൂരാ റാണി ടിര്‍ക്കി എന്നിവരാണുള്ളത്.

നീന്തലിൽ 100 മീറ്റർ ബട്ടർഫ്ലൈസിൽ മത്സരിച്ച മലയാളി താരം സജൻ പ്രകാശും നിരാശപ്പെടുത്തി. ആറാം ഹീറ്റ്സിൽ ഏറ്റവും ഒടുവില്‍ ഏഴാമനായാണ് സജൻ ഫിനിഷ് ചെയ്തത്. 54.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സജന് ഫൈനല്‍ യോഗ്യത നേടാനായില്ല.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം