കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹിമ ദാസിന് സ്വര്‍ണമെന്ന് വ്യാജവാര്‍ത്ത, അഭിനന്ദനവുമായി സെവാഗ്; ട്രോള്‍ മഴ

Published : Jul 30, 2022, 06:31 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹിമ ദാസിന് സ്വര്‍ണമെന്ന് വ്യാജവാര്‍ത്ത, അഭിനന്ദനവുമായി സെവാഗ്; ട്രോള്‍ മഴ

Synopsis

എന്തൊരു വിജയം, ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഇതാ വരവറിയിച്ചു കഴിഞ്ഞു. 400 മീറ്റര്‍ സ്വര്‍ണം നേടിയ ഹിമ ദാസിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. എന്നാല്‍ ഹിമാ ദാസിന്‍റെ സ്വര്‍ണ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സെവാഗ് ട്വീറ്റ് ഡീലിറ്റ് ചെയ്ത് തടിയൂരി. എഹ്കിലും ആരാധകര്‍ സ്ക്രീന്‍ഷോട്ട് സഹിതം സെവാഗിനെ പൊരിച്ചു.

ദില്ലി: ബര്‍മിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യന്‍ സ്പ്രിന്‍റര്‍ ഹിമ ദാസിന് 400 മീറ്റര്‍ ഓട്ടത്തില്‍  സ്വർണമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ  പ്രചാരണം. 2018ലെ ലോക  യൂത്ത് ഗെയിംസിൽ ഹിമ ദാസ് സ്വർണം നേടിയ ദൃശ്യങ്ങൾ സഹിതമായിരുന്നു വാര്‍ത്തകളും പോസ്റ്റുകളും പ്രചരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഹിമ ദാസിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തി.

എന്തൊരു വിജയം, ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഇതാ വരവറിയിച്ചു കഴിഞ്ഞു. 400 മീറ്റര്‍ സ്വര്‍ണം നേടിയ ഹിമ ദാസിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. എന്നാല്‍ ഹിമാ ദാസിന്‍റെ സ്വര്‍ണ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സെവാഗ് ട്വീറ്റ് ഡീലിറ്റ് ചെയ്ത് തടിയൂരി. എഹ്കിലും ആരാധകര്‍ സ്ക്രീന്‍ഷോട്ട് സഹിതം സെവാഗിനെ പൊരിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്ന് മാരത്തണ്‍ മത്സരങ്ങളോടെയാണ് ട്രാക്ക് മത്സരങ്ങള്‍ തുടങ്ങുക. രണ്ടാം തീയതി മാത്രമാണ് സ്പ്രിന്‍റ് ഇനങ്ങള്‍ തുടങ്ങുക. ഇതറിയാതെയാണ് 400 മീറ്ററില്‍ മത്സരിക്കുന്ന ഹിമ ദാസിന്‍റെ വീഡിയോയും ചിത്രങ്ങളും സെവാഗ് അടക്കം പലരും പങ്കുവെച്ചത്.

ആദ്യം ജീവിതഭാരമുയര്‍ത്തി, ഒടുവില്‍ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ വിജയഭാരവുമയര്‍ത്തി സങ്കേത് സാര്‍ഗര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരദ്വേഹനത്തില്‍ സങ്കേത് സാര്‍ഗർ ആണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടിയാണ് സങ്കേത് സാര്‍ഗർ വെള്ളി നേടിയത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം