മലയാളി താരം എം ശ്രീശങ്കർ 8.01 മീറ്റർ ചാടി പുരുഷന്മാരുടെ ലോംഗ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടി. ശ്രീശങ്കറിനൊപ്പം 7.77 മീറ്റർ ദൂരം കണ്ടത്തിയ ലോകേഷ് സത്യനാഥനും ഫൈനൽ ബെർത്ത് ഉറപ്പിച്ചു.
ഗ്ലാസ്കോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. സ്നാച്ചിലും(88 കി ലോ) ജെര്‍ക്കിലും(111 കിലോ) ആയി 199 കിലോ ഉയര്‍ത്തിയാണ് ഗ്യാനേശ്വരി യാദവ് വെളളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍നേട്ടം അഞ്ചായി.
അതേസമയം അത്‌ലറ്റിക്സ്, നീന്തൽ, ബോക്സിംഗ് എന്നിവയിൽ ഇന്ത്യൻ താരങ്ങൾ വൻ കുതിപ്പ് തുടരുകയാണ്. മലയാളി താരം എം ശ്രീശങ്കർ 8.01 മീറ്റർ ചാടി പുരുഷന്മാരുടെ ലോംഗ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടി. ശ്രീശങ്കറിനൊപ്പം 7.77 മീറ്റർ ദൂരം കണ്ടത്തിയ ലോകേഷ് സത്യനാഥനും ഫൈനൽ ബെർത്ത് ഉറപ്പിച്ചു. 13.76 സെക്കൻഡിൽ 110 മീറ്റർ ഹർഡിൽസ് ഫിനിഷ് ചെയ്ത് ഹീറ്റ്സിൽ മൂന്നാമതെത്തിയ തേജസ് ഷിർസെ ഫൈനലിലേക്ക് മുന്നേറി.
പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യയുടെ ഗുരീന്ദർവീർ സിംഗിന് സെമിഫൈനൽ കാണാതെ പുറത്താകേണ്ടി വന്നു. 10.39 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുരീന്ദർവീറിന് 28-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആദ്യ 17 പേർക്കാണ് സെമിയിലേക്ക് യോഗ്യത ലഭിച്ചത്. മലയാളി നീന്തൽ താരം സജൻ പ്രകാശ് പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ഫൈനലിലേക്ക് യോഗ്യത നേടി. 1:59.58 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സജന്‍റെ മുന്നേറ്റം. പാരാ നീന്തലിൽ പുരുഷന്മാരുടെ 100 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്ക് SB9 വിഭാഗത്തിൽ സ്വതിക് പാട്ടീൽ ഫൈനലിലെത്തി. ഹീറ്റ്സിൽ 1:15.85 മിനിറ്റിൽ ഫിനിഷ് ചെയ്ത് ആറാം സ്ഥാനക്കാരനായാണ് സ്വതിക് മുന്നേറിയത്.
ബോക്സിംഗ് റിംഗിൽ ഇന്ത്യൻ താരങ്ങൾ തകർപ്പൻ ജയങ്ങളാണ് സ്വന്തമാക്കിയത്. 60 കിലോഗ്രാം വിഭാഗം: പ്രീ-ക്വാർട്ടറിൽ ഇംഗ്ലണ്ടിന്‍റെ വില്യം ഹെവിറ്റിനെ 4-1 ന് പരാജയപ്പെടുത്തി സച്ചിൻ സിവാച്ച് മുന്നേറി. 80 കിലോഗ്രാം വിഭാഗം: ആന്‍റിഗ്വയുടെ സലാൻ ജാനിനെ 5-0 ന് ഏകപക്ഷീയമായി തകർത്ത് അങ്കുഷ് അടുത്ത റൗണ്ടിലേക്ക് കടന്നു. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ വനിതകളുടെ വോൾട്ട് ഫൈനലിൽ ഇന്ത്യയുടെ പ്രതിഷ്ഠ സാമന്ത ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
