കൊറോണ ഭീതിയില്‍ ഉലഞ്ഞ് ഒളിംപിക്‌സ് സ്വപ്‌നങ്ങളും; സൈനയടക്കമുള്ള താരങ്ങളുടെ യോഗ്യത തുലാസില്‍

By Web TeamFirst Published Feb 27, 2020, 11:35 AM IST
Highlights

കൊറോണ വൈറസ് ബാധ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കും ഭീഷണിയാകുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍

ദില്ലി: കൊവിഡ് 19 വൈറസ്(കൊറോണ) ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോള്‍ പല ഇന്ത്യന്‍ താരങ്ങളുടെയും ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍ക്കും ഭീഷണി ഉയരുന്നു. ബാഡ്‌മിന്‍റണിൽ റാങ്കിംഗ് മെച്ചപ്പെടുത്തി ഒളിംപിക്‌സ് യോഗ്യത നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിടുകയാണ്. 

Read more: കൊറോണ വൈറസ്: ഫുട്ബോള്‍ മത്സരങ്ങളെല്ലാം ഉപേക്ഷിച്ച് ചൈന, സൂപ്പര്‍ ലീഗ് നീട്ടി

വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ജൂണിലേക്ക് മാറ്റിയതിന് പിന്നാലെ അടുത്ത മാസം മൂന്ന് മുതൽ നടക്കേണ്ടിയിരുന്ന ജര്‍മന്‍ ഓപ്പണും റദ്ദാക്കി. ഏപ്രിൽ 28ലെ ലോക റാങ്കിംഗ് പരിഗണിച്ച് പട്ടികയിൽ മുന്നിലുള്ള താരങ്ങള്‍ക്കാണ് ഒളിംപിക് ബര്‍ത്ത് ലഭിക്കുക. ടൂര്‍ണമെന്‍റുകള്‍ റദ്ദാക്കുന്നത് സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവരുടെ സാധ്യതകളെ ബാധിച്ചേക്കും.

Read more: കൊറോണ വൈറസ് ഭീതി കായികരംഗത്തും; ഒളിംപിക് ഫുട്ബോൾ യോഗ്യതാ മത്സരങ്ങള്‍ മാറ്റി

പി വി സിന്ധു, സായ് പ്രണീത്, സാത്വിക്- ചിരാഗ് സഖ്യം എന്നിവര്‍ ഒളിംപിക് യോഗ്യത നേടുമെന്നാണ് പ്രതീക്ഷ. ജൂലൈയിലാണ് ടോക്കിയോ ഒളിംപിക്‌സ് തുടങ്ങുന്നത്.

Read more: ഏഴ് രാജ്യക്കാര്‍ക്ക് കൂടി തുണയായി ഇന്ത്യ; വുഹാനില്‍ നിന്ന് 112 പേരുമായി വ്യോമസേന വിമാനം തിരിച്ചെത്തി

click me!