രവികുമാറിന്റെ വിജയത്തിന് പിന്നാലെ ഗുസ്തിയില്‍ തിരിച്ചടി; ദീപക് പുറത്ത്, ഇനിയുള്ള മത്സരം വെങ്കലത്തിന്

By Web TeamFirst Published Aug 4, 2021, 3:49 PM IST
Highlights

യുഎസിന്റെ ഡേവിഡ് ടെയ്‌ലറാണ് ദീപികിനെ മലര്‍ത്തിയടിച്ചത്. 10-0 സ്‌കോറിനായിരുന്നു ദീപകിന്റെ തോല്‍വി. ഇനി വെങ്കലത്തിനുള്ള മത്സരം ബാക്കിയുണ്ട്.

ടോക്യോ: ഗുസ്തിയില്‍ രവികുമാര്‍ ദഹിയയുടെ വിജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. 86 കിലോ ഗ്രാം വിഭാഗത്തില്‍ ദീപക് പൂനിയ പുറത്തായി. യുഎസിന്റെ ഡേവിഡ് ടെയ്‌ലറാണ് ദീപികിനെ മലര്‍ത്തിയടിച്ചത്. 10-0 സ്‌കോറിനായിരുന്നു ദീപകിന്റെ തോല്‍വി. ഇനി വെങ്കലത്തിനുള്ള മത്സരം ബാക്കിയുണ്ട്.

ചൈനയുടെ ലിന്‍ സുഷനെ തോല്‍പ്പിച്ചാണ് ദീപക് സെമിയിലെത്തിയത്. 6-3നായിരുന്നു ദീപകിന്റെ ജയം. ആദ്യ മത്സരത്തില്‍ നൈജീരിയയുടെ എകെരകെമെ അജിയോമോറിനെ തോല്‍പ്പിക്കാന്‍ ദീപകിനായിരുന്നു. 12-1നായിരുന്നു താരത്തിന്റെ ജയം. 

അതേസമയം അന്‍ഷു മാലിക് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. ബലാറസിന്റെ ഐറിന കുറഷിനയാണ് മാലിക്കിനെ തോല്‍പ്പിച്ചത്. 8-2നായിരുന്നു ബലാറൂഷ്യന്‍ താരത്തിന്റെ ജയം.

നേരത്തെ, പുരുഷന്‍മാരുടെ 57 കിലോ വിഭാഗംഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തി. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെവമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോല്‍പിച്ചു. ടോക്യോ ഒളിംപിക്സില്‍ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്.

ഒളിംപിക്സ് ഗുസ്തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരം കൂടിയാണ്. രവി കുമാറിന്റെ ഫൈനല്‍ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.

click me!