ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി! നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്ത്

By Web TeamFirst Published Jan 18, 2023, 1:00 PM IST
Highlights

കാനഡയുടെ ഓഗര്‍ അലിയസിമെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് താരം ജയിച്ചുകയറിയത്.  സ്ലോവേനിയയുടെ അലക്‌സ് മോല്‍ക്കനെതിരെ ആദ്യ രണ്ട് സെറ്റും ഓഗറിന് നഷ്ടമായിരുന്നു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്ത്. യുഎസിന്റെ മക്കന്‍സി മക്‌ഡൊണാള്‍ഡ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 7-5. മക്കന്‍സിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്. മത്സരത്തിനിടെ നദാലിന് പരിക്കേറ്റതും തിരിച്ചടിയായി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നദാലിന്റെ ഏറ്റവും മോശം ഗ്രാന്‍ഡ്സ്ലാം ഫലമാണിത്. രണ്ടാം സെറ്റിനിടെ തന്നെ ഇടുപ്പ് വേദന അലട്ടിയിരുന്നു.

കാനഡയുടെ ഓഗര്‍ അലിയസിമെ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് താരം ജയിച്ചുകയറിയത്.  സ്ലോവേനിയയുടെ അലക്‌സ് മോല്‍ക്കനെതിരെ ആദ്യ രണ്ട് സെറ്റും ഓഗറിന് നഷ്ടമായിരുന്നു. അവസാന മൂന്ന് സെറ്റില്‍ തിരിച്ചടിച്ച കനേഡിയന്‍ താരം ഗംഭീര തിരിച്ചുവരവിലൂടെ മാച്ച് സ്വന്തമാക്കി. സ്‌കോര്‍ 6-3, 6-3, 3-6, 2-6, 2-6. 

അമേരിക്കയുടെ ഫ്രാന്‍സസ് തിയോഫെയും മൂന്നാം റൗണ്ടിലെത്തി. ചൈനയുടെ ജുചെങ് ഷാംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തിയോഫെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 6-1. മുന്‍ ചാംപ്യന്‍ നൊവാക് ജോകോവിച്ചിന് വിജയത്തോടെ തുടങ്ങി. ആദ്യമത്സരത്തില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബയേനയെ തോല്‍പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചിന്റെ ജയം. സ്‌കോര്‍ 6-3, 6-4, 6-0. 

ഓസ്‌ട്രേലിയയില്‍ പത്താം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ച് കൊവിഡ് വാക്‌സീന്‍ എടുക്കാത്തതിനാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചിരുന്നില്ല. വനിതകളില്‍ ഒന്നാം സീഡ് ഇഗാ ഷ്വാന്‍ടെക്ക് മൂന്നാം റൗണ്ടിലെത്തി. ഇഗാ രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ ഒസോറിയോ സെറാനോയെ തോല്‍പിച്ചു. സ്‌കോര്‍ 6-2, 6-3.

വനിതകളില്‍ പെട്രോ ക്വിറ്റോവ പുറത്തായി. ഉക്രെയ്‌നിന്റെ അന്‍ഹെലീന കലിനീനയാണ് ക്വിറ്റോവയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-4.

ഐസിസി ഏകദിന റാങ്കിംഗ്: വിരാട് കോലിക്ക് വന്‍നേട്ടം; സിറാജ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനം

click me!