വിംബിള്‍ഡണ്‍: ഫെഡറര്‍, നദാല്‍, ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

Published : Jul 08, 2019, 11:46 PM ISTUpdated : Jul 09, 2019, 12:23 AM IST
വിംബിള്‍ഡണ്‍: ഫെഡറര്‍, നദാല്‍, ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

Synopsis

റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍. ഒന്നാം സീഡ് നോവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. വനിതകളില്‍ ജൊഹാന്ന കോന്റ, സിമോണ്‍ ഹാലെപ്, സെറീന വില്യംസ് എന്നിവരും അവസാന എട്ടില്‍ ഇടം കണ്ടെത്തി.

ലണ്ടന്‍: റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍. ഒന്നാം സീഡ് നോവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരും ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. വനിതകളില്‍ ജൊഹാന്ന കോന്റ, സിമോണ്‍ ഹാലെപ്, സെറീന വില്യംസ് എന്നിവരും അവസാന എട്ടില്‍ ഇടം കണ്ടെത്തി.

ഇറ്റാലിയന്‍ താരം മാറ്റ്യോ ബെരേറ്റിനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുന്‍ ചാംപ്യനായ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 1-6, 2-6, 2-6. ജോക്കോവിച്ചിന്‍റെ വിജയവും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. ഫ്രാന്‍സിന്റെ ഹംബെര്‍ട്ടിനെ 6-3, 6-2, 6-3 സ്‌കോറിന് തോല്‍പ്പിച്ചു. നദാല്‍ പോര്‍ച്ചുഗീസ് താരം ജ്വാ സൗസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍ 2-6 2-6 2-6.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു