ബോക്‌സിംഗ് പ്രതിഭ ഡിങ്കോ സിങ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രിയും കായികസമൂഹവും

By Web TeamFirst Published Jun 10, 2021, 1:55 PM IST
Highlights

രാജ്യം കണ്ട എക്കാലത്തെയും മികച്ച ബോക്‌സിംഗ് താരങ്ങളില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു. മേരി കോമിന് പ്രചോദനമായ ബോക്‌സിംഗ് പ്രതിഭയാണ്. 

ദില്ലി: ഇന്ത്യന്‍ ബോക്‌സിംഗ് ഹീറോ ഡിങ്കോ സിങ്(41) അന്തരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. 1998ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. അര്‍ജുന അവാര്‍ഡും പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നഷ്‌ടമായത് സൂപ്പര്‍താരത്തെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 

Shri Dingko Singh was a sporting superstar, an outstanding boxer who earned several laurels and also contributed to furthering the popularity of boxing. Saddened by his passing away. Condolences to his family and admirers. Om Shanti.

— Narendra Modi (@narendramodi)

ഇന്ത്യന്‍ ബോക്‌സിംഗിന്‍റെ കുതിപ്പിന് വഴിയൊരുക്കിയ പ്രതിഭയാണ് ഡിങ്കോ സിങ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച ബോക്‌സര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു. ഇതിഹാസ താരമായി മാറിയ മേരി കോമിന് പ്രചോദനമായ ബോക്‌സിംഗ് പ്രതിഭയാണ്. 'നമ്മുടെ രാജ്യത്തിന്‍റെ യഥാര്‍ഥ ഹീറോകളില്‍ ഒരാളാണ് ഡിങ്കോ. നിങ്ങൾ വിടപറയുമ്പോഴും മഹത്വം ഞങ്ങളില്‍ ജീവിക്കും' എന്ന് മേരി കോം അനുശോചിച്ചു. 

You were a true hero of our nation. You leave but your legacy will live among us. RIP pic.twitter.com/vSbVfJG2vP

— Mary Kom OLY (@MangteC)

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ നേട്ടം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഉജ്വലമായ നിമിഷമാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ട്വീറ്റ് ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് തുടങ്ങിയവരും ഡിങ്കോ സിങ്ങിനെ അനുസ്‌മരിച്ചു. 

We are sad to hear about the death of Padma Shri and Arjuna Awardee boxer Dingko Singh. His gold medal at the 1998 Asian Games is a glittering moment in Indian sports history. We express our condolences to his family and friends. pic.twitter.com/2tLBaiIpNu

— SAIMedia (@Media_SAI)

അര്‍ബുദവുമായി 2017 മുതല്‍ പോരടിക്കുകയായിരുന്നു മുന്‍താരം. അര്‍ബുദ ചികില്‍സക്കായി 2020 ഏപ്രിലില്‍ അദേഹത്തെ ഇംഫാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് വ്യോമ മാര്‍ഗം എത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഡിങ്കോ സിങ് കൊവിഡ് ബാധിതനായിരുന്നു. എന്നാല്‍ വേഗം സുഖംപ്രാപിച്ചു. ശേഷം അര്‍ബുദ സംബന്ധമായ ചികില്‍സകള്‍ പുരോഗമിക്കവേയാണ് സൂപ്പര്‍താരം വിടവാങ്ങിയത്. 

'കിവികള്‍ ചില്ലറക്കാരല്ല, ചെറുതായി കാണരുത്'; ഇന്ത്യക്ക് ഗുണ്ടപ്പ വിശ്വനാഥിന്‍റെ മുന്നറിയിപ്പ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!