ഫ്രഞ്ച് ഓപ്പണില്‍ ഇന്ന് വനിതാ ഫൈനല്‍; പാവ്‌ല്യുചെങ്കോവയും ക്രെജിക്കോവയും നേര്‍ക്കുനേര്‍

By Web TeamFirst Published Jun 12, 2021, 11:21 AM IST
Highlights

ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവ, ചെക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബറ ക്രെജിക്കോവയെ നേരിടും.

റോളണ്ട് ഗാരോസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിള്‍സ് ജേതാവിനെ ഇന്നറിയാം. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവ, ചെക് റിപ്പബ്ലിക്കിന്‍റെ ബാര്‍ബറ ക്രെജിക്കോവയെ നേരിടും. പാവ്‌ല്യുചെങ്കോവ 31-ാം സീഡും ക്രെജിക്കോവ സീ‍ഡ് ചെയ്യപ്പെടാത്ത താരവുമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് മത്സരം തുടങ്ങും. 

ഇരുവരുടെയും ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണ് ഇത്. 2005ൽ പ്രൊഫഷണൽ ടെന്നീസിലെത്തിയ പാവ്‌ല്യുചെങ്കോവ കരിയറിലെ അമ്പത്തിരണ്ടാമത്തെ ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റാണ് കളിക്കുന്നത്.

പുരുഷന്‍മാരില്‍ ജോകോ-സിറ്റ്സിപാസ് ഫൈനല്‍

അതേസമയം പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്തായി. നദാലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ച് നൊവാക് ജോകോവിച്ച് ഫൈനലിൽ കടന്നു. നാല് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ലോക ഒന്നാം നമ്പർ താരമായ ജോകോവിച്ചിന്റെ ജയം. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു നദാലിന്റെ തോൽവി. സ്‌കോർ 3-6, 6-3, 7-6, 6-2. 

ജോകോവിച്ച് ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. ആറാം തവണയാണ് ജോകോവിച്ച് ഫൈനലിൽ എത്തുന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അലക്‌സാണ്ടർ സ്വരേവിനെ തോൽപിച്ചാണ് സിറ്റ്സിപാസ് ഫൈനലിൽ കടന്നത്. ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. 

ഫ്രഞ്ച് ഓപ്പണ്‍ സെമി: ജോക്കോവിച്ചിന് മുന്നില്‍ നദാലിന് അടിതെറ്റി, കലാശപ്പോര് സിറ്റ്‌സിപാസിനെതിരെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!