അമ്മയായ ശേഷം ജയത്തുടക്കം; തിരിച്ചുവരവ് ഉജ്വലമാക്കി സാനിയ മിര്‍സ

Published : Jan 14, 2020, 10:01 AM ISTUpdated : Jan 14, 2020, 12:44 PM IST
അമ്മയായ ശേഷം ജയത്തുടക്കം; തിരിച്ചുവരവ് ഉജ്വലമാക്കി സാനിയ മിര്‍സ

Synopsis

ഹൊബാർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു

ഹൊബാർട്ട്: അമ്മയായ ശേഷം ടെന്നിസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ സാനിയ മിർസയ്‌ക്ക് ജയത്തുടക്കം. ഹൊബാർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ കാറ്റോ-കലാഷ്നിക്കോവ സഖ്യത്തെ തോൽപ്പിച്ചു. സ്‌കോർ: 2-6, 7-6, 10-3. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാനിയ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. 

2017 ഒക്‌ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആൺകുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. മുംബൈയില്‍ ഒരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നീസ് താരമായ സാനിയ മിര്‍സ. 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി