ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Feb 14, 2020, 2:10 PM IST
Highlights

എന്നാല്‍ ജനപ്രീതിവെച്ചു നോക്കിയാല്‍ ക്രിക്കറ്റാകും ദേശീയ കായിക വിനോദമെന്ന് തെറ്റിദ്ധരിക്കേണ്ട. ദേശിയ മൃഗവും ദേശീയ പക്ഷിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ കായിക വിനോദമില്ലെന്നാണ് മന്ത്രാലയം പറയുന്നത്.

ദില്ലി: ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കിയാണെന്നാണ് വര്‍ഷങ്ങളായുള്ള പൊതുധാരണ. എന്നാല്‍ ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര യുവജനക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ജനപ്രീതിവെച്ചു നോക്കിയാല്‍ ക്രിക്കറ്റാകും ദേശീയ കായിക വിനോദമെന്ന് തെറ്റിദ്ധരിക്കേണ്ട. ദേശിയ മൃഗവും ദേശീയ പക്ഷിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ കായിക വിനോദമില്ലെന്നാണ് മന്ത്രാലയം പറയുന്നത്. മഹാരാഷ്ട്രയിലെ വി കെ പാട്ടീല്‍ ഇന്റര്‍ നാഷണല്‍ സ്കൂളിലെ അധ്യാപകനായ മയുരേഷ് അഗര്‍വാളാണ് എന്ന് മുതലാണ് ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചത്.

തന്റെ വിദ്യാര്‍ഥികള്‍ ഇതേ ചോദ്യം തന്നോട് ചോദിച്ചപ്പോഴാണ് ഇത്തരമൊരു അപേക്ഷ നല്‍കിയതെന്ന് മയുരേഷ് അഗര്‍വാള്‍ പറഞ്ഞു. ഏതെങ്കിലും കായിക വിനോദത്തെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എല്ലാ കായിക വിനോദങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നുമായിരുന്നു യുവജനക്ഷേമ മന്ത്രാലയം നല്‍കിയ മറുപടിയെന്നും മയുരേഷ് അഗര്‍വാള്‍ പറഞ്ഞു.

click me!