ഹൈദരാബാദ് ബ്ലാക്ക് ബേര്‍ഡ്‌സും എംപി മോട്ടോര്‍ സ്‌പോര്‍ട്ടും കൈക്കോര്‍ക്കുന്നു

By Web TeamFirst Published Jan 10, 2023, 10:57 PM IST
Highlights

നാല് കാറുകളുമായിട്ടാണ് ടീം മത്സരിക്കുക. ഇതില്‍ മൂന്ന് കാറുകളും അവതരിപ്പിക്കുന്നത് എം പി സ്‌പോര്‍ട്‌സ് മോട്ടോര്‍സാണ്. 2022 ഫോര്‍മുല 2 ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പും എം പി സ്‌പോര്‍ട്‌സ് ഉയര്‍ത്തിയിരുന്നു.

ഹൈദരാബാദ്: ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട് ടീം ഹൈദരാബാദ് ബ്ലാക്ക് ബേര്‍ഡ്‌സും, ഡച്ച്  ഓട്ടോ റേസിംഗ് വമ്പന്മാരായ എം പി മോട്ടോര്‍ സ്‌പോര്‍ട്ടും കൈകോര്‍ക്കുന്നു. ഫോര്‍മുല മിഡില്‍ ഈസ്റ്റ് ചാംപ്യന്‍ഷിപ്പ് മുതലാണ് സഹകരണം. കഴിഞ്ഞ ഫോര്‍മുല ടു ചാംപ്യന്‍ഷിപ്പില്‍ ടീം, ഡ്രൈവേഴ്‌സ് കിരീടം, എം പി മോട്ടോര്‍ സ്‌പോര്‍ട് നേടിയിരുന്നു. പ്രഥമ ഇന്ത്യന്‍ റേസിംഗ് ലീഗില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു ഹൈദരാബാദ് ബ്ലാക്ക് ബേര്‍ഡ്‌സ്.

നാല് കാറുകളുമായിട്ടാണ് ടീം മത്സരിക്കുക. ഇതില്‍ മൂന്ന് കാറുകളും അവതരിപ്പിക്കുന്നത് എം പി സ്‌പോര്‍ട്‌സ് മോട്ടോര്‍സാണ്. 2022 ഫോര്‍മുല 2 ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പും എം പി സ്‌പോര്‍ട്‌സ് ഉയര്‍ത്തിയിരുന്നു. ബ്രസീലിന്റെ ഫെലിപെ ഡ്രുഗോവിച്ചായിരുന്നു അന്ന് ഡ്രൈവര്‍. അദ്ദേഹം പിന്നീട് ഫോര്‍മുല 1ല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ റിസര്‍വ് ഡ്രൈവറായി. 

പ്രഥമി ഇന്ത്യന്‍ റേസിംഗ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു ഹൈദരാബാദ് ബ്ലാക്ക്‌ബേര്‍ഡ്‌സ്. അഖില്‍ രബീന്ദ്രയായിരുന്നു ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പും നേടി. പുതിയ അധ്യായം തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് ബ്ലാക്ക് ബേര്‍ഡ്‌സ് ടീം പ്രിന്‍സിപ്പല്‍ കാര്‍ത്തിക് ശെല്‍വരാജ് വ്യക്തമാക്കി.

ഒരു മാറ്റവുമില്ല! ലോകകപ്പിൽ അര്‍ജന്‍റീനയെ തോല്‍പ്പിച്ച ഏക രാജ്യത്താണ് റോണോ കളിക്കുന്നതെന്ന് പിയേഴ്സ് മോര്‍ഗൻ

click me!