ഫ്രഞ്ച് ഓപ്പണ്‍: വനിതാ കിരീടം ഇഗ സ്വിയടെക്ക് നിലനിര്‍ത്തി! ഇറ്റാലിയന്‍ താരത്തിനെതിരെ ഏകപക്ഷീയ ജയം

Published : Jun 08, 2024, 09:15 PM IST
ഫ്രഞ്ച് ഓപ്പണ്‍: വനിതാ കിരീടം ഇഗ സ്വിയടെക്ക് നിലനിര്‍ത്തി! ഇറ്റാലിയന്‍ താരത്തിനെതിരെ ഏകപക്ഷീയ ജയം

Synopsis

ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടാന്‍ ഇതുവരെ ഇഗയ്ക്ക് സാധിച്ചിട്ടില്ല. 24 വയസ് തികയുന്നതിന് മുമ്പ് നാല് ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന താരവും ഇഗ തന്നെയാണ്.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം പോളണ്ട് താരം ഇഗ സ്വിയടെക് നിലനിര്‍ത്തി. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പൗളോനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇഗ റോളണ്ട് ഗാരോസില്‍ നാലാമതും കിരീടമുയര്‍ത്തിയത്. ഏകപക്ഷീയമായ മത്സരത്തില്‍ 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഇഗയുടെ ജയം. പാരീസില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. 2020ലും ഇഗ ഫ്രഞ്ച് ഓപ്പണണ്‍ ഉയര്‍ത്തി. 2022ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടാനും ഇഗയ്ക്ക് സാധിച്ചിരുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടാന്‍ ഇതുവരെ ഇഗയ്ക്ക് സാധിച്ചിട്ടില്ല. 24 വയസ് തികയുന്നതിന് മുമ്പ് നാല് ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന താരവും ഇഗ തന്നെയാണ്. മോണിക്ക സെലസ്, ജെസ്റ്റിന്‍ ഹെനിന്‍ എന്നിവക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ ഹാട്രിക് കിരീടമെന്നെ നേട്ടവും ഇഗ സ്വന്തമാക്കി. പുരുഷ ഫൈനലില്‍ കാര്‍ലോസ് അല്‍ക്കറാസ് നാളെ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും.

PREV
click me!

Recommended Stories

'ഇനി കളിക്കാൻ കഴിയില്ല'; വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‍വാള്‍
ഒന്നാം സ്ഥാനക്കാരി അഞ്ജുവിനെ 'കാണാനില്ല'; 24 മണിക്കൂര്‍ കാത്തിരുന്നിട്ടും വന്നില്ല; ഒടുവില്‍ രണ്ടാം സ്ഥാനക്കാരി അഞ്ജലി ജേതാവായി