LIVE NOW
Published : Sep 20, 2026, 01:01 PM ISTUpdated : Sep 20, 2026, 02:16 PM IST

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ

Summary

2026-ലെ ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിവസമാണിത്. ജപ്പാനിലെ ഐച്ചി-നഗോയ, ഇന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പാരീസ് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ മനു ഭാക്കറും, ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ കബഡി താരം പവൻ സെഹ്‌റാവത്തുമാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.

02:16 PM (IST) Sep 20

ബാഡ്മിന്‍റണില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

വനിതാ ടീം ബാഡ്മിന്റൺ പ്രീക്വാർട്ടർ മത്സരത്തിൽ കസാഖ്സ്ഥാനെ 3-0 ന് പരാജയപ്പെടുത്തി ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ഇന്ത്യയുടെ മൂന്ന് സിംഗ്സ് മത്സരങ്ങളും 25 മിനിറ്റിൽ കൂടുതൽ നീണ്ടുനിന്നില്ല. ഡബിൾസ് ജോഡികളെ കളത്തിലിറക്കേണ്ടി പോകാതെയാണ് വനിതാ ടീം അനായാസ വിജയം സ്വന്തമാക്കിയത്.

01:28 PM (IST) Sep 20

ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ

പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചെത്തിയ ശ്രീലങ്കയെയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ നേരിടുക. ചൊവ്വാഴ്ച്ച രാവിലെ 10.30നാണ് ഫൈനല്‍.

 

01:27 PM (IST) Sep 20

ഇന്ത്യ ഫൈനലില്‍

വനിതകളുടെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ 114 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 15.4 ഓവറില്‍ 81ന് എല്ലാവരും പുറത്തായി.

 

01:08 PM (IST) Sep 20

വിദർശ കെ വിനോദിന് വെള്ളി

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.

01:06 PM (IST) Sep 20

ബംഗ്ലാദേശിന് തകര്‍ച്ച

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 12.3 ഓവറില്‍ ഏഴിന് 64 എന്ന നിലയിലാണ്.

01:05 PM (IST) Sep 20

ഷഫാലിക്ക് സെഞ്ചുറി

ഓപണര്‍ ഷഫാലി വര്‍മ പുറത്താകാതെ നേടിയ സെഞ്ച്വറി (49 പന്തുകളില്‍ 100) ഇന്ത്യക്ക്‌ മികച്ച സ്‌കോറൊരുക്കി. 20 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 195 റണ്‍സാണ്‌ ഇന്ത്യ നേടിയത്‌. മൂന്ന്‌ ഫോറും ഒമ്പത്‌ സിക്‌സറുകളും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു ഷഫാലിയുടേത്‌.

01:04 PM (IST) Sep 20

സൂസി ബേറ്റ്സിനെ മറികടന്നു

അന്താരാഷ്ട്ര ടി20യില്‍ അപ്പോള്‍ സ്‌മൃതിയുടെ റണ്‍വേട്ട 4,788 റണ്‍സ്‌. ന്യൂസിലാന്‍ഡിന്റെ സുസീ ബേറ്റ്സിനെ റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌. 4758 റണ്‍സാണ്‌ സുസി ബേറ്റ്സ് നേടിയത്‌. ഇന്ത്യയുടെ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ 4287 റണ്‍സുമായി ടേബിളില്‍ മൂന്നാം സ്ഥാനത്തുണ്ട്‌.

01:03 PM (IST) Sep 20

സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്

ഏഷ്യന്‍ ഗെയിംസ്‌ വനിതാ ക്രിക്കറ്റ്‌ സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരെ അതിവേഗം റണ്‍സടിച്ച്‌ കൂട്ടിയ സ്‌മൃതി മന്ദാന ഒരു ലോകറെക്കോര്‍ഡും ഒരു ഇന്ത്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി.ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ വേണ്ടി സ്‌മൃതി മന്ദാന 37 റണ്‍സെടുത്ത്‌ പുറത്താകുമ്പോള്‍, ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തേയും ടോപ്‌ സ്‌കോറര്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു.


More Trending News