ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് സമനില

By Web TeamFirst Published Jan 15, 2023, 8:59 PM IST
Highlights

പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യ 18 മിനിറ്റിനിടെ ആറ് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. ഇവയൊന്നും ഇംഗ്ലണ്ടിന് മുതലാക്കാന്‍ സാധിച്ചില്ല.

റൂര്‍കേല: ഹോക്കി ലോകകപ്പില്‍ പൂള്‍ ഡിയില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് സമനില. ഇംഗ്ലണ്ടാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇന്ത്യ, ആദ്യ മത്സരത്തില്‍ സ്‌പെയ്‌നിനെ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ട്, വെയ്ല്‍സിനെ തോല്‍പ്പിച്ചാണ് എത്തുന്നത്. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോള്‍ ശരാശരിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇംഗ്ലണ്ട്.

പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യ 18 മിനിറ്റിനിടെ ആറ് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. ഇവയൊന്നും ഇംഗ്ലണ്ടിന് മുതലാക്കാന്‍ സാധിച്ചില്ല. ഇന്ത്യയാവട്ടെ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരം അവസാനിക്കാന്‍ 12 സെക്കന്‍ഡുകള്‍ ഉള്ളപ്പോഴും ഇംഗ്ലണ്ടിന് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. എന്നാല്‍ പ്രതിരോധത്തിന് ഒരിക്കല്‍കൂടി നിരാശരായി.

പൂളിലെ മറ്റൊരു മത്സരത്തില്‍ സെപ്‌യ്ന്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് വെയ്ല്‍സിനെ തോല്‍പ്പിച്ചു. റെയ്‌നെ മാര്‍ക്, മിറാലസ് മാര്‍ക്ക് എന്നിവരുടെ ഇരട്ട ഗോളുകളാണ സ്‌പെയ്‌നിന് ജയമൊരുക്കിയത്. ഇഗ്ലേസിയസ് അല്‍വാരോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. കാര്‍സണ്‍ ജെയിംസിന്റെ വകയായിരുന്നു വെയ്ല്‍സിന്റെ ഏകഗോള്‍.

സ്‌പെയ്‌നിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയിരുന്നത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹാര്‍ദ്ദിക് സിംഗും അമിത് രോഹിദാസുമാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിറ്റില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 26-ാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി. മത്സരത്തില്‍ 75 ശതമാനം പന്തടക്കം ഇന്ത്യക്കായിരുന്നു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് പെനല്‍റ്റി സ്‌ട്രോക്ക് പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാന്‍ അവസരമുണ്ടായിരുന്നു.

സിറാജിന് നാല് വിക്കറ്റ്! ബൗളര്‍മാര്‍ ലങ്കയെ എറിഞ്ഞിട്ടു; ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

click me!