ഹോക്കി ലോകകപ്പ് 2023ന് ഇന്ത്യ വേദി

By Web TeamFirst Published Nov 9, 2019, 10:21 AM IST
Highlights

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡാണ് ലോകകപ്പ് വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തത്. 

ദില്ലി: 2023ലെ ഹോക്കി ലോകകപ്പിന് ഇന്ത്യ വേദിയാവും. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ബോർഡാണ് ലോകകപ്പ് വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തത്. 2023 ജനുവരി 13 മുതൽ 29 വരെയാണ് ലോകകപ്പ് നടക്കുക. ഇതോടെ ആതിഥേയർ എന്ന നിലയിൽ ഇന്ത്യ ലോകകപ്പിൽ സാന്നിധ്യം ഉറപ്പാക്കി. 

വൻകരകളിലെ ചാമ്പ്യൻമാരും ലോകകപ്പിന് നേരിട്ട് യോഗ്യതനേടും. മറ്റ് ടീമുകൾ യോഗ്യതാ മത്സരങ്ങൾ കളിച്ചാണ് ലോകകപ്പിന് എത്തുക. 2022ലെ വനിതാ ഹോക്കി ലോകപ്പിന് സ്‌പെയ്‌നും നെതർലൻഡ്സും സംയുക്ത വേദികളാവും. 

click me!