ഞങ്ങളുടെ കളിയെക്കുറിച്ചല്ല, മറ്റ് പലതുമാണ് ചർച്ച, ആരാധകർക്കെതിരെ സെക്സിസ്റ്റ് ആരോപണവുമായി വനിതാ ചെസ് താരം

By Web TeamFirst Published Jan 30, 2024, 4:24 PM IST
Highlights

പുരുഷ താരങ്ങളുടെ കളിയെക്കുറിച്ച് മാത്രം ആളുകള്‍ വാചാലരാവുമ്പോള്‍ അവര്‍ക്ക് കളിയില്‍ മാത്രം ശ്രദ്ധിക്കാനാവും. എന്നാല്‍ വനിതാ താരങ്ങളുടെ മത്സരം കാണാനെത്തുമ്പോള്‍ മറ്റ് പലകാര്യങ്ങളിലുമാണ് ആരാധകരുടെ ശ്രദ്ധ.

ആംസ്റ്റര്‍ഡാം: ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ സെക്സിസ്റ്റ് പരാമര്‍ശങ്ങള്‍ തുറന്നു പറഞ്ഞ് ഇന്ത്യയ വനിതാ ചെസ് താരം ദിവ്യ ദേശ്മുഖ്. അടുത്തിടെ നെതര്‍ലന്‍ഡ്സില്‍ നടന്ന സമാപിച്ച ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിനിടെയാണ് തനിക്ക് കാണികളുടെ ഭാഗത്തു നിന്ന് ദുരനുഭവമുണ്ടായതെന്ന് ടൂര്‍ണമെന്‍റില്‍ പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദിവ്യ ദേശ്മുഖ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

കുറച്ചു നാളായി ഞാൻ ഇക്കാര്യം തുറന്നു പറയണമെന്ന് ആഗ്രഹിക്കുന്നു. ടൂർണമെന്‍റ് അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഏതാനും മത്സരങ്ങളില്‍ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതിലെനിക്ക് അഭിമാനമുണ്ട്. എന്നാല്‍ ടൂര്‍ണമെന്‍റിനിടെ കാണികളുടെ ഭാഗത്തു നിന്ന് എനിക്ക് അത്ര നല്ല അനുഭവമല്ല ഉണ്ടായത്. എന്‍റെ കളിയിലായിരുന്നില്ല അവരുടെ ശ്രദ്ധ. എന്‍റെ കളിക്ക് പകരം മറ്റെല്ലാ കാര്യങ്ങളും അവര്‍ ശ്രദ്ധിച്ചു. എന്‍റെ മുടി, വസ്ത്രധാരണം, സംസാര രീതി അങ്ങനെയെല്ലാം. അതിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി.

ജയ് ഷായെ കാത്ത് പുതിയ ചുമതല, ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞേക്കും

പുരുഷ താരങ്ങളുടെ കളിയെക്കുറിച്ച് മാത്രം ആളുകള്‍ വാചാലരാവുമ്പോള്‍ അവര്‍ക്ക് കളിയില്‍ മാത്രം ശ്രദ്ധിക്കാനാവും. എന്നാല്‍ വനിതാ താരങ്ങളുടെ മത്സരം കാണാനെത്തുമ്പോള്‍ മറ്റ് പലകാര്യങ്ങളിലുമാണ് ആരാധകരുടെ ശ്രദ്ധ. അവരുടെ പല കമന്‍റുകളും എന്നെ അസ്വസ്ഥരാക്കി. വളരെ കുറച്ചു പേര്‍ മാത്രമാണ് വനിതാ താരങ്ങളുടെ ചെസ് ബോര്‍ഡില്‍ ശ്രദ്ധിച്ച് മത്സരം കണ്ടത്.  അഭിമുഖങ്ങളിലും ഇതു തന്നെയാണ് അവസ്ഥ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya Deshmukh (@divyachess)

കായികരംഗത്ത് വനിതകള്‍ ഇത്രയധികം മുന്നേറ്റമുണ്ടാക്കിയിട്ടും ഇപ്പോഴും ആരാധകരുടെ സമീപനം ഇതാണെന്നത് നിരാശാജനകമാണ്. പുരുഷ താരങ്ങളെ അപേക്ഷിച്ച് വനിതാ താരങ്ങളെ അഭിനന്ദിക്കുന്നതിലും രണ്ട് തരം സമീപമനമാണ് നിലവിലുള്ളതെന്നും ദേശ്മുഖ് പറഞ്ഞു. വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങളെപ്പോലെ ബഹുമാനവും ആദരവും കൊടുക്കേണ്ടതുണ്ടെന്നും ദേശ്മുഖ് പറഞ്ഞു.

click me!