വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലടക്കം ഏഴ് താരങ്ങള്‍ക്ക് കൊവിഡ്

By Web TeamFirst Published Apr 27, 2021, 11:03 AM IST
Highlights

രോഗം സ്ഥിരീകരിച്ച ആര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല. സായ് സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് എല്ലാവരും. 

ബെംഗളൂരു: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലടക്കം ഏഴ് താരങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 24ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം കണ്ടെത്തിയ ആര്‍ക്കും ലക്ഷണങ്ങളൊന്നുമില്ല. ബെംഗളൂരുവിലെ സായ് സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് എല്ലാവരും. 

സവിത പൂനിയ, ഷാര്‍മിള ദേവി, രജനി, നവ്‌ജോത് കൗര്‍, നവ്‌നീത് കൗര്‍, സുശീല എന്നിവരാണ് കൊവിഡ് പോസിറ്റീവായ മറ്റ് താരങ്ങള്‍. വീഡിയോ അനലിസ്റ്റ് അമൃതാപ്രകാശ്, സയന്‍റിഫിക് അഡ്‌വൈസര്‍ വെയ്‌ന്‍ ലോംബാര്‍ഡ് എന്നിവരാണ് രോഗം പിടിപെട്ട സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍. ബെംഗളൂരുവിലെ സായ് അക്കാദമിയിലെ പരിശീലന ക്യാമ്പിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. 

ടോക്യോ ഒളിംപിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 25 അംഗ വനിതാ ഹോക്കി ടീമാണ് ഞായറാഴ്‌ച ബെംഗളൂരുവിലെ സായ്‌ ക്യാമ്പിലെത്തിയത്. 

ചാമ്പ്യന്‍സ് ലീഗില്‍ സെമി പോര് തുടങ്ങുന്നു; റയലും ചെല്‍സിയും കൊമ്പുകോര്‍ക്കും

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യയുള്‍പ്പടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത

click me!