മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് അത്ഭുതമായി ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്ഗനാനന്ദ

Published : Feb 21, 2022, 05:08 PM IST
മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് അത്ഭുതമായി ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്ഗനാനന്ദ

Synopsis

തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ  പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ്  പ്രഗ്ഗനാനന്ദയുടെയും വൈശാലിയുടെ പരിശീലകന്‍.

മുംബൈ: എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍(Airthings Masters chess tournament) ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ(Magnus Carlsen) അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ(R Praggnanandhaa). ടൂര്‍ണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് പ്രഗ്ഗനാനന്ദ അത്ഭുത ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്ഗനാനന്ദ 39 നീക്കങ്ങളിലാണ് അടിയറവ് പറയിച്ചത്.

ടൂര്‍ണമെന്‍റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്‍റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രഗ്ഗനാനന്ദ. ആദ്യ റൗണ്ടുകളില്‍ ലെവ് അരോണിയനെ തോല്‍പിച്ച പ്രഗ്ഗനാനന്ദ രണ്ട് സമനിലയും നാല് തോല്‍വിയും വഴങ്ങിയിരുന്നു. കാള്‍സണെതിരായ അത്ഭുത  വിജയം എങ്ങനെയാണ് ആഘോഷിക്കുക എന്ന ചോദ്യത്തിന് കിടന്നുറങ്ങിയിട്ട് എന്നായിരുന്നു പ്രഗ്ഗനാനന്ദയുടെ മറുപടി.

Also Read:ജിങ്കാനോടുള്ള കലിപ്പടങ്ങുന്നില്ല; 21-ാം നമ്പര്‍ ജേഴ്‌സി തിരിച്ചുകൊണ്ടുവരണമെന്ന് മഞ്ഞപ്പട

തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ  പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ്  പ്രഗ്ഗനാനന്ദയുടെയും വൈശാലിയുടെ പരിശീലകന്‍.

ലോക ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണോട് അടിയറവ് പറഞ്ഞ റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയന്‍റുമായി ടൂര്‍ണമെന്‍റില്‍ ഒന്നാമത്. 15 പോയന്‍റ് വീതമുള്ള ഡിങ് ലിറനും ഹാന്‍സനും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ടി20 റാങ്കിംഗില്‍ നമ്പര്‍ വണ്‍, തുടര്‍ ജയങ്ങളില്‍ ഇന്ത്യക്കും രോഹിത്തിനും റെക്കോര്‍ഡ്

എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്‍റില്‍ ജയത്തിന് മൂന്ന് പോയന്‍റും സമനിലക്ക് ഒരു പോയന്‍റുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് റൗണ്ടുകള്‍ കൂടി ഇനി അവശേഷിക്കുന്നുണ്ട്.

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം