ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈനക്ക് പിന്നാലെ സിന്ധുവും പുറത്ത്

By Web TeamFirst Published Jan 16, 2020, 7:32 PM IST
Highlights

ടക്കാഷിയക്കെതിരെ ആദ്യ ഗെയിം നേടിയശേഷമാണ് സിന്ധു അടുത്ത രണ്ട് ഗെയിമുകളും നഷ്ടമാക്കി കളി കൈവിട്ടത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയും ഇന്ന് പുറത്തായിരുന്നു.

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പി വി സിന്ധു പുറത്ത്. കടുത്ത പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ സായക ടക്കാഷിയ ആണ് സിന്ധുവിനെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചത് .സ്കോര്‍ 21-6, 16-21, 19-21. സിന്ധുവും പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.

ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനക്കാരിയായ സിന്ധുവിന് റാങ്കിംഗില്‍ പതിനാലാം സ്ഥാനത്തുള്ള ടക്കാഷിയയെ മറികടക്കാനായില്ല. ഇന്ത്യയുടെ സൈന നെഹ്‌വാളിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയാണ് ടക്കാഷിയ പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിനെതിരായ പോരാട്ടത്തിനിറങ്ങിയത്.

ടക്കാഷിയക്കെതിരെ ആദ്യ ഗെയിം നേടിയശേഷമാണ് സിന്ധു അടുത്ത രണ്ട് ഗെയിമുകളും നഷ്ടമാക്കി കളി കൈവിട്ടത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയും ഇന്ന് പുറത്തായിരുന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സമീര്‍ വര്‍മയുടെ തോല്‍വി. സ്കോര്‍ 19-21, 21-16, 13-21.

പുരുഷ വിഭാഗത്തില്‍ പി കശ്യപും, എച്ച് എസ് പ്രണോയിയും കിഡംബി ശ്രീകാന്തും നേരത്തെ പുറത്തായതോടെ ഇന്തോനേഷ്യന്‍ ഓപ്പണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു.

click me!