ഐഒഎ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപണവുമായി പി.ടി. ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു

Published : Nov 11, 2026, 09:29 AM ISTUpdated : Nov 11, 2026, 09:39 AM IST
PT Usha

Synopsis

വ്യക്തിപരമായ തോൽവിയുടെ പേരിലല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള(ഐഒഎ) എസ് ഒ എം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചുകൊണ്ട് പ്രസിഡന്‍റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ ശ്രീവാസ്തവ നിഷ്പക്ഷത പുലർത്തിയില്ലെന്നും നടപടികളിൽ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഉഷ ഐഒസി പ്രസിഡന്‍റ് കിര്‍സ്റ്റി കോവെൻട്രിക്ക് അയച്ച മൂന്നേ പേജുള്ള കത്തിൽ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ പ്രധാന ആവശ്യം.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ ഈ നിർണായക നീക്കം. എന്നാൽ വ്യക്തിപരമായ തോൽവിയുടെ പേരിലല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പി ടി ഉഷക്ക് കനത്ത തിരിച്ചടി, അഞ്ജു ബോബി ജോര്‍ജിനും സൈനക്കും മിന്നും ജയം

നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ വോട്ടർമാർക്കിടയിൽ ഒരു പ്രത്യേക പാനലിനായി വോട്ടുചോദിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചതായി ഉഷ ആരോപിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ വ്യക്തമായ ലംഘനമാണ്. കൂടാതെ വോട്ട് രേഖപ്പെടുത്തിയത് സ്ഥിരീകരിക്കാൻ വോട്ടർമാർക്കു മേൽ സമ്മർദ്ദമുണ്ടായെന്നും, കേന്ദ്ര കായിക മന്ത്രാലയം ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന തരത്തിൽ ചിലർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും അവർ കത്തിൽ സൂചിപ്പിക്കുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ വിഷയം ഐഒസിയുടെ എത്തിക്സ് ആൻഡ് കോംപ്ലയൻസ് ഓഫീസിനോ എത്തിക്സ് കമ്മീഷനോ കൈമാറി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഉഷ ആവശ്യപ്പെട്ടു. 2036-ൽ ഒളിമ്പിക്സിന് വേദിയാകാൻ ശ്രമിക്കുന്ന ഇന്ത്യക്ക് കായിക ഭരണരംഗത്ത് സുതാര്യതയും ആഗോള നിലവാരവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഉഷ നിലവിൽ വിഷയത്തിൽ കോടതിയെ സമീപിക്കാനോ തെരഞ്ഞെടുപ്പ് ഫലം നേരിട്ട് ചോദ്യം ചെയ്യാനോ താൽപര്യപ്പെടുന്നില്ലെന്നാണ് വിവരങ്ങൾ. ഏതെങ്കിലും അസോസിയേഷന്‍റെ പ്രതിനിധിയായി ഐഒഎ ഭാരവാഹിത്വത്തിന് ശ്രമിക്കില്ലെന്നും ഉഷ വ്യക്തമാക്കിയിട്ടുണ്ട്. പി.ടി. ഉഷയുടെ ഈ നീക്കത്തോടെ ഐഒഎക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്, പ്രതിഷേധവുമായി പി.ടി. ഉഷ ക്യാമ്പ്; പുറത്താക്കാൻ ആസൂത്രിത നീക്കമെന്ന് ആരോപണം