ടോക്യോ ഒളിംപിക്‌സ്: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ അഞ്ച് ലക്ഷം വീതം

Published : Jun 22, 2021, 07:07 PM ISTUpdated : Jul 17, 2021, 10:27 AM IST
ടോക്യോ ഒളിംപിക്‌സ്: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ അഞ്ച് ലക്ഷം വീതം

Synopsis

ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സഹായം

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ മലയാളി കായിക താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒളിംപിക്‌സ് യോഗ്യത നേടിയ 10 പേര്‍ക്കും പാരാലിംപിക്‌സിന് യോഗ്യത നേടിയ സിദ്ധാര്‍ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് ഈ തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

അടുത്ത ദിവസങ്ങളില്‍ പട്യാലയില്‍ നടക്കുന്ന ദേശീയ സീനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഒളിംപിക്‌സ് യോഗ്യത നേടാനുള്ള അവസരമുണ്ട്. 43 മലയാളി താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 23നാണ് ടോക്യോയില്‍ ഒളിംപിക്‌സിന് തുടക്കമാകുന്നത്. ഒളിംപിക്‌സിനായി ഇന്ത്യന്‍ സംഘത്തിന്‍റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. 

ആരെയും അമ്പരപ്പിക്കും കാഴ്‌ചകള്‍; ടോക്യോ ഒളിംപിക്‌ വില്ലേജിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി