ഓൺലൈൻ റമ്മി നിരോധനം; വിരാട് കോലിക്കും, അജു വര്‍ഗീസിനും ഹൈക്കോടതി നോട്ടീസ്

By Web TeamFirst Published Jan 27, 2021, 5:53 PM IST
Highlights

പരസ്യം നൽകിയിയുളള റമ്മി കളി ഓൺ ലൈൻ ചൂതാട്ടമാണെന്നും നി‍രോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വിരാട് കോലിക്ക് പുറമെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ നടി തമന്ന ഭാട്ടിയ, നടന്‍ അജു വ‍ർഗീസ് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

കൊച്ചി: ഓൺലൈൻ റമ്മി കളി നിരോധിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട കോടതി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഓണ്‍ ലൈന്‍ റമ്മി കളിയുടെ ബ്രാന്‍ഡ് അംബാസഡിര്‍മാരിലൊരാളുമായ വിരാട് കോലി അടക്കമുളളവർക്ക് നോട്ടീസ് അയച്ചു.

പരസ്യം നൽകിയിയുളള റമ്മി കളി ഓൺ ലൈൻ ചൂതാട്ടമാണെന്നും നി‍രോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വിരാട് കോലിക്ക് പുറമെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ നടി തമന്ന ഭാട്ടിയ, നടന്‍ അജു വ‍ർഗീസ് എന്നിവർക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

ഓൺ ലൈൻ റമ്മി കളി നടത്തുന്ന പ്ലേ ഗെയിംസ് പ്രൈവറ്റ് ലിമിറ്റഡ്, മൊബൈൽ പ്രീമയർ ലീഗ്, എന്നിവര്‍ക്ക് പുറമെ സര്‍ക്കാരും ഐടി വകുപ്പും ടെലികോം റെഗഗുലേറ്ററി അതോറിറ്റിയും ഹര്‍ജിയില്‍  എതിർകക്ഷികളാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുമുണ്ട്.

ഓണ്‍ലൈന്‍ റമ്മി കളിച്ച യുവാവ് 22 ലക്ഷം രൂപ നഷ്ടമായതിനെ തുടര്‍ന്ന ആത്മഹത്യ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി 10 ദിവസത്തിനുള്ളില്‍ നടപടികളെക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

click me!