Latest Videos

കേരള ഒളിമ്പിക് അസോസിയേഷൻ പുരസ്കാരം ജോബി ജോർജിന്

By Web TeamFirst Published Jun 20, 2023, 1:30 PM IST
Highlights

കൊവിഡ് ലോക്ഡൗൺ പിൻവലിച്ചതിന് ശേഷവും കളിക്കളങ്ങൾ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് തയ്യാറാക്കിയ 'തുറക്കണം കളിക്കളങ്ങൾ' എന്ന റിപ്പോർട്ടിനാണ് പുരസ്കാരം.

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍ 2021ലെ അച്ചടി-ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമത്തിലെ മികച്ച കായിക റിപ്പോര്‍ട്ടിനുള്ള പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ്‌ സീനിയർ സ്പോർട്സ് എഡിറ്റർ ജോബി ജോർജ് അര്‍ഹനായി.

കൊവിഡ് ലോക്ഡൗൺ പിൻവലിച്ചതിന് ശേഷവും കളിക്കളങ്ങൾ അടച്ചിടുന്നത് കായികതാരങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് തയ്യാറാക്കിയ 'തുറക്കണം കളിക്കളങ്ങൾ' എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതേ പരമ്പരക്ക് നേരത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത കായിക പുരസ്കാരമായ ജി.വി.രാജ പുരസ്കാരവും ലഭിച്ചിരുന്നു.

ജി വി രാജ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു

അച്ചടി മാധ്യമത്തിലെ മികച്ച കായിക റിപ്പോര്‍ട്ടറായി ദീപികയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസിനെ തെരഞ്ഞെടുത്തു. തെക്കന്‍ കേരളത്തിലെ തീരദേശത്തെ കാല്‍പ്പന്തുകളിയുടെ പെരുമയും നിലവിലെ പ്രതിസന്ധികളും പ്രതിഫലിപ്പിക്കുന്ന തീരം തേടുന്ന കാല്‍പ്പന്തുകളി എന്ന പരമ്പരക്കാണ് പുരസ്കാരം.

മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം സുപ്രഭാതത്തിലെ പി.പി.അഫ്താബിനാണ്. കുതിരയോട്ട മത്സരവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് പുരസ്കാരം. മുന്‍ ഐജിയും ഇന്ത്യന്‍ വോളിബോള്‍ താരവുമായിരുന്ന എസ് ഗോപിനാഥിന്‍റെ അധ്യക്ഷതയിലുള്ള പുരസ്കാര നിര്‍ണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

click me!