'കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യം'; തുറന്നടിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ്

Published : Feb 14, 2025, 05:36 PM IST
 'കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യം'; തുറന്നടിച്ച് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ്

Synopsis

കായിക മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഒളിംപിക് അസോസിയേഷൻ. കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാര്‍ തുറന്നടിച്ചു

തിരുവനന്തപുരം: കായിക മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഒളിംപിക് അസോസിയേഷൻ. കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാര്‍ തുറന്നടിച്ചു. ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് രൂക്ഷവിമർശനം.

സംസ്ഥാന ചരിത്രത്തിലാദ്യമായി കായികവകുപ്പിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിൽ ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി കേരളം ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെടാതെ പോയതിന് പിന്നാലെയാണ് രൂക്ഷവിമർശനം.
 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി