കുംഭമേള: ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും തമ്മില്‍ ട്വിറ്ററിൽ വാഗ്‌വാദം

By Web TeamFirst Published Apr 18, 2021, 10:40 AM IST
Highlights

കുംഭമേളയ്‌ക്കായി ആരും നിയമവിരുദ്ധമായി എത്തുന്നില്ലെന്ന് യോഗേശ്വർ ദത്ത്. കൊവിഡ് കാലത്ത് വേണ്ടിയിരുന്നില്ലെന്ന് അഭിനവ്. 

ദില്ലി: കൊവിഡ് കാലത്തെ കുംഭമേളയെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി തന്നെ കുംഭമേള ചുരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുംഭമേളയുടെ പേരിൽ രണ്ട് ഇന്ത്യൻ കായിക താരങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഏറ്റുമുട്ടി. 

മെസി ഇരട്ടച്ചങ്കന്‍; സ്‌പാനിഷ് കിംഗ്‌സ് കപ്പ് ബാഴ്‌സയ്‌ക്ക്

കുംഭമേളയ്ക്കായി ആരും നിയമവിരുധമായി എത്തുന്നില്ലെന്നായിരുന്നു ഗുസ്തി താരം യോഗേശ്വർ ദത്തിന്‍റെ ട്വീറ്റ്. എല്ലാ പ്രോട്ടോകോളും പാലിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം കുംഭമേളയെ പിന്തുണച്ച് കൊണ്ട് ട്വീറ്റ് ചെയ്തു. 

എന്നാൽ കൊറോണ വൈറസിന് മതപരമായ വ്യത്യാസമില്ലെന്ന് ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര മറുപടി നൽകി. കൊവിഡ് സമയത്ത് തന്നെ കുംഭമേള സംഘടിപ്പിച്ചത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐപിഎല്ലില്‍ സണ്‍ഡേ ഡബിള്‍സ്; ആദ്യ പോരാട്ടം മൂന്നരയ്‌ക്ക്

സ്റ്റോക്‌സില്ലാത്തത് രാജസ്ഥാന് വലിയ നഷ്‌ടം; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

click me!