ഒളിമ്പ്യന്‍ മുഹമ്മദ് അനസിന് ഇനി സ്വപ്‌നവീട് പണിയാം; ഭൂമി സ്‌നേഹസമ്മാനായി നല്‍കി ഒരു കുടുംബം

Published : Jan 29, 2020, 11:04 AM ISTUpdated : Jan 29, 2020, 11:29 AM IST
ഒളിമ്പ്യന്‍ മുഹമ്മദ് അനസിന് ഇനി സ്വപ്‌നവീട് പണിയാം; ഭൂമി സ്‌നേഹസമ്മാനായി നല്‍കി ഒരു കുടുംബം

Synopsis

നിലമേല്‍ സ്വദേശിയായ ശശിധരൻ നായരും ഭാര്യയും അധ്യാപികയുമായ വിനിത കുമാരിയും ചേർന്നാണ് അഞ്ച് സെന്‍റ് സ്ഥലം സ്‌നേഹസമ്മാനമായി നല്‍കുന്നത്

കൊല്ലം: നാടിന്റെ അഭിമാനമായ ഒളിമ്പ്യൻ മുഹമ്മദ് അനസിന് ജന്മനാടായ നിലമേലില്‍ വീട് നിർമ്മിക്കാൻ ഭൂമി വിട്ടുനല്‍കി ഒരു കുടുംബം. നിലമേല്‍ സ്വദേശിയായ ശശിധരൻ നായരും ഭാര്യയും അധ്യാപികയുമായ വിനിത കുമാരിയും ചേർന്നാണ് അഞ്ച് സെന്‍റ്  സ്ഥലം സ്‌നേഹസമ്മാനമായി നല്‍കുന്നത്.

Read more: മുഹമ്മദ് അനസിനും പി സി തുളസിക്കും ജി വി രാജ പുരസ്‌കാരം

വാഹനം കടന്നുപോകാത്ത വഴിയും ചെറിയൊരു വീടുമാണ് ഒളിമ്പ്യൻ അനസിന് ജന്മനാട്ടില്‍ ഉള്ളത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവർ വഴിയും വീടുമെല്ലാം വാഗ്ദാനം ചെയ്‌തിരുന്നെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ നിലമേല്‍ ജംഗഷന് സമീപത്ത് അഞ്ച് സെന്‍റ് സ്ഥലം സ്‌നേഹസമ്മാനമായി നല്‍കി ശശിധരൻ നായരും കുടുംബവും വാക്കുപാലിക്കുകയാണ്.

Read more: മുഹമ്മദ് അനസിന് അര്‍ജ്ജുന പുരസ്‌കാരം

ഭൂമി നല്‍കിയ ദമ്പതികളുടെ വലിയമനസിന് നന്ദി പറയുന്നു അനസിന്‍റെ അമ്മ ഷീന. അനസിന് വീട് വച്ച് നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് നിലമേല്‍ പഞ്ചായത്തിന്‍റെ തീരുമാനം. മുഹമദ് അനസിന്‍റെ പേരില്‍ കായിക അക്കാദമി സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു