ഡേവിസ് കപ്പ് ടെന്നീസ്: ലിയാന്‍ഡര്‍ പെയ്സ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

Published : Oct 26, 2019, 09:28 AM IST
ഡേവിസ് കപ്പ് ടെന്നീസ്: ലിയാന്‍ഡര്‍ പെയ്സ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

Synopsis

പാകിസ്ഥാനെതിരായ എവേ മത്സരത്തിനുള്ള ടീമിൽ വെറ്ററന്‍ താരത്തെ ഉള്‍പ്പെടുത്തും

ദില്ലി: ലിയാന്‍ഡര്‍ പെയ്സ് വീണ്ടും ഇന്ത്യന്‍ ഡേവിസ് കപ്പ് ടെന്നീസ് ടീമിലേക്ക്. പാകിസ്ഥാനെതിരായ എവേ മത്സരത്തിനുള്ള ടീമിൽ വെറ്ററന്‍ താരത്തെ ഉള്‍പ്പെടുത്തുമെന്ന് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി.

മുന്‍നിര താരങ്ങളും നോൺപ്ലേയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതിയും സുരക്ഷാ കാരണങ്ങളാൽ പിന്മാറിയതോടെയാണ് പെയ്സിനെ തിരിച്ചുവിളിക്കുന്നത്. അടുത്ത മാസം 29നും 30നും ഇസ്ലാമാബാദിലാണ് മത്സരം. എവിടെയും കളിക്കാന്‍ തയ്യാറെന്ന് പെയ്സ് വ്യക്തമാക്കിയിരുന്നു. പെയ്സിനെ പ്ലേയിംഗ് ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്. 

ഭൂപതിയുമായി ഭിന്നതയിലുള്ള പെയ്സിനെ ഒരു വര്‍ഷമായി ഡേവിസ് കപ്പിന് പരിഗണിച്ചിരുന്നില്ല. ഡേവിസ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം ജയിച്ചിട്ടുള്ള താരമാണ് പെയ്സ്. പരിശീലകന്‍ സീഷന്‍ അലി, താരങ്ങളായ സാകേത് മയ്നേനി, ശ്രീറാം ബാലാജി തുടങ്ങിയവരും പാകിസ്ഥാനിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്