ഫോര്‍മുല വണ്‍: ലൂയിസ് ഹാമില്‍ട്ടണ്‍ ആറാമതും ലോക ചാമ്പ്യന്‍

Published : Nov 04, 2019, 08:16 AM IST
ഫോര്‍മുല വണ്‍: ലൂയിസ് ഹാമില്‍ട്ടണ്‍ ആറാമതും ലോക ചാമ്പ്യന്‍

Synopsis

ഇനി ഒരു സീസണിൽ കൂടി ലോക ചാമ്പ്യനായാൽ ഹാമിൾട്ടണിന് 7 കിരീടങ്ങളോടെ മൈക്കിൾ ഷൂമാക്കറിന്റെ റെക്കോർഡിന് ഒപ്പമെത്താനാകും.

ടെക്‌സസ്: ബ്രിട്ടന്റെ ലൂയിസ് ഹാമിൾട്ടൻ വീണ്ടും ഫോർമുലാ വൺ ലോക ചാമ്പ്യൻ. അമേരിക്കൻ ഗ്രാന്റ് പ്രീയിൽ മേഴ്‌സിഡസിന്റെ ഫിൻലന്റ് താരം വാൾട്ടെറി ബോട്ടസിന് പിന്നിൽ രണ്ടാമനായി ഹാമിൾട്ടൻ ഫിനിഷ് ചെയ്തു.

സീസണിൽ തുടർച്ചയായ 10 വിജയങ്ങളുള്ള ഹാമിൾട്ടണ് ലോക കിരീടം സ്വന്തമാക്കാൻ അമേരിക്കൻ ഗ്രാന്റ് പ്രീയിൽ നിന്ന് നാല് പോയിന്റുകൾ മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഹാമിൾട്ടന്റെ ആറാമത് ഫോർമുലാ വൺ കിരീടമാണ് ഇത്. ഇനി ഒരു സീസണിൽ കൂടി ലോക ചാമ്പ്യനായാൽ ഹാമിൾട്ടണിന് 7 കിരീടങ്ങളോടെ മൈക്കിൾ ഷൂമാക്കറിന്റെ റെക്കോർഡിന് ഒപ്പമെത്താനാകും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു